ADVERTISEMENT

മാഡ്രിഡ്∙ സ്പാനിഷ് ടൂറിസം മേഖലയ്ക്കായി പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് 4.25 ബില്യന്‍ യൂറോയുടെ സാമ്പത്തിക രക്ഷാ പാക്കേജ് പ്രഖ്യാപിച്ചു. കൊറോണവൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലകളിലൊന്നാണ് ടൂറിസം. ഈ സാഹചര്യത്തിലാണ് മേഖലയെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക പാക്കേജ് തയാറാക്കിയിരിക്കുന്നത്.

സ്പെയ്ന്‍ ക്വാറന്റീന്‍ നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ നല്‍കിത്തുടങ്ങുകയും വിനോദ സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറന്നു കൊടുക്കുകയും ചെയ്യുന്നതിനിടെയാണ് പാക്കേജ് പ്രഖ്യാപനം വന്നിരിക്കുന്നത്.

നാലേകാല്‍ ബില്യന്‍ യൂറോയില്‍ രണ്ടര ബില്യന്‍ നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പാ ജാമ്യം പദ്ധതിയില്‍ പറഞ്ഞിരിക്കുന്നതാണ്. ശുചീകരണ, സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്കായി 200 മില്യന്‍ യൂറോ പ്രത്യേകം അനുവദിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com