ADVERTISEMENT

പ്രസ്റ്റൻ∙സുവാറ ബൈബിൾ ക്വിസ് 2020 മത്സരത്തിന്റെ രണ്ടാം റൗണ്ട് മത്സരങ്ങൾ ഈ ശനിയാഴ്ച മുതൽ ആരംഭിക്കും. ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയപ്പോൾ പതിനഞ്ചു കുട്ടികൾ പ്രഥമസ്ഥാനം കരസ്ഥമാക്കിയാതായി രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ഡയറക്ടർ ജോർജ് ഏട്ടുപറയിൽ അച്ചൻ അറിയിച്ചു.  ആദ്യ റൗണ്ടിലെ മൂന്ന് മത്സരങ്ങളുടെയും മാർക്കുകൾകൂട്ടി അതിന്റെ അടിസ്ഥാനത്തിലാണ് പ്രഥമ സ്ഥാനം കിട്ടിയവരെ കണ്ടെത്തിയത് . എയ്ജ് ഗ്രൂപ്പ് 8 -10 ൽ ആറു കുട്ടികളും എയ്ജ് ഗ്രൂപ്പ് 11 - 13  ൽ ഏഴു കുട്ടികളും എയ്ജ് ഗ്രൂപ്പ് 14 - 17 ൽ  രണ്ടു കുട്ടികളും പ്രഥമസ്ഥാനത്ത് എത്തി .മത്സരഫലങ്ങൾ ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . http://smegbbiblekalotsavam.com/wp-content/uploads/2020/06/ToppersList-Round1.pdf രണ്ടായിരത്തോളം കുട്ടികൾ പങ്കെടുത്ത ആദ്യ റൗണ്ട് മത്സരത്തിൽ 75 ശതമാനം കുട്ടികൾ മൂന്നു മത്സരങ്ങളുടെയും മാർക്കുകളുടെ അടിസ്ഥാനത്തിൽ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് യോഗ്യത നേടി. 

 

സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.   ആദ്യ റൗണ്ടിൽ മത്സരിച്ച എല്ലാ കുട്ടികൾക്കും ആശംസകളും രണ്ടാം റൗണ്ട് മത്സരത്തിലേക്ക് യോഗ്യത നേടിയ കുട്ടികൾക്ക് അഭിനന്ദനങ്ങളും അറിയിക്കുന്നതായി ബൈബിൾ അപ്പോസ്റ്റലേറ്റ് ടീം അറിയിച്ച തായി ഓൺലൈൻ ക്വിസ് പി ആർ ഓ , ജിമ്മിച്ചൻ ജോർജ് അറിയിച്ചു . 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com