ADVERTISEMENT

ലണ്ടൻ∙ സിറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയൻ ക്രമീകരിക്കുന്ന 'കരുണയുടെ കവാടം'  - വചന ധ്യാനം  ജൂലൈ 4, 5 തീയതികളിൽ നടക്കും. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 4 മുതൽ 6 വരെ ക്രമീകരിച്ചിരിക്കുന്ന ധ്യാനത്തിൽ മലങ്കര യുകെ യൂട്യൂബ് ചാനലിലൂടെ സംബന്ധിക്കാൻ സാധിക്കും. മഹാമാരിയുടെ ദിനങ്ങളിലൂടെ കടന്നുപോകുന്ന  സാഹചര്യത്തിൽ 'കരുണയുടെ കവാടം - വചന ധ്യാനം' ആശ്വാസവും പ്രത്യാശയും പകർന്നു നൽകും. രണ്ടു ദിവസത്തെ ധ്യാനത്തിന് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ ജീസസ് മിനിസ്ട്രി ഡയറക്ടർ ഫാ. ബെന്നി നാരകത്തിനാൽ ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

യുകെ സമയം വൈകിട്ടു 4 മുതൽ 6 വരെ. ഇന്ത്യൻ സമയം രാത്രി 8.30 മുതൽ 9.30 വരെയായിരിക്കും ധ്യാനം ക്രമീകരിച്ചിരിക്കുന്നതെന്നും, ഏവരേയും ധ്യാനത്തിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി മലങ്കര സഭ യുകെ കോർഡിനേറ്റർ റവ.ഫാ. തോമസ് മടക്കംമൂട്ടിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com