ADVERTISEMENT

ഡബ്ലിൻ∙ ഇന്ദ്രജാല കലയിലൂടെ ബൈബിൾ കഥകൾ, ക്രിസ്തീയ ദർശനങ്ങൾ, സനാതന ജീവിതമൂല്യങ്ങൾ, സാമൂഹ്യ വിഷയങ്ങൾ എന്നിവ അവതരിപ്പിക്കുന്ന പാലാ രൂപത വൈദികൻ ഫാ. മൈക്കിൾ ഔസേപ്പ്പറമ്പിന്റെ ഓൺലൈൻ മാജിക് ഷോ ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 7:15ന്. അയർലൻഡിലെ കാറ്റിക്കിസം കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഒരുക്കുന്ന ഈ പരിപാടി സൂം മീറ്റിംഗിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്.

Meeting ID: 867 3908 9588 

Password: A49661

മത സാമൂഹ്യ മൂല്യങ്ങളെ ജാലവിദ്യ യുമായി ബന്ധിപ്പിച്ചുകൊണ്ട് വർഷങ്ങളായി പൊതു വേദികളിൽ പരിപാടികൾ അവതരിപ്പിക്കുന്ന മൈക്കിളച്ചൻ കരിസ്മാറ്റിക് നവീകരണ പ്രസ്ഥാനങ്ങളിലെ നിറസാന്നിധ്യം കൂടിയാണ്. ഒറ്റയ്ക്കും പാലാ രൂപതയുടെ ഔദ്യോഗിക കലാസമിതിയായ പാലാ കമ്മ്യൂണിക്കേഷനൊപ്പവും അനേകം വേദികളിൽ 'വചന വിസ്മയം' എന്ന പേരിൽ മാജിക്കിന്റെ അനന്തസാധ്യതകളെ ഉപയോഗപ്പെടുത്തി വചനപ്രഘോഷണം നടത്തിയിട്ടുണ്ട്. 

മാജിക്കിന്റെ വിസ്മയ ലോകത്തിലൂടെ ദൈവവചനം ശ്രവിക്കുവാൻ ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സിറോ മലബാർ സഭ നേതൃത്വം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com