ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടനിലെ ചെസ്റ്റർഫീൽഡിൽ മലയാളി യുവാവ് മരിച്ചു. കോട്ടയം കങ്ങഴ സ്വദേശി സോണി ചാക്കോ (44) ആണു മരിച്ചത്. ഇന്നലെ രാവിലെയാണ് സോണിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. നഴ്സായ ഭാര്യ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ മുറിയിൽ നിലത്ത് കട്ടിലിനോടു ചേർന്ന് സോണിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ പൊലീസും ആംബുലൻസും എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം അറിവായിട്ടില്ല. 

ചെസ്റ്റർ ഫീൽഡിലെ റോയൽ ഹോസ്പിറ്റൽ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ചെസ്റ്റർഫീൽഡിലെ മോർട്ടണിലുള്ള നഴ്സിങ് ഹോമിലാണ് സോണിയും ഭാര്യ ടിന്റുവും ജോലി ചെയ്യുന്നത്. ആറുവയസുള്ള അന്ന മൂന്നു വയസ് പ്രായമുള്ള ഹൈഡൻ എന്നിവർ മക്കളാണ്. കോട്ടയം മണർകാട് സ്വദേശിയാണ് സോണിയുടെ ഭാര്യ ടിന്റു. 

മാഞ്ചസ്റ്ററിലായിരുന്നു സോണിയും കുടുംബവും ആദ്യം താമസിച്ചിരുന്നത്. പിന്നീട് വീഗനിലേക്ക് താമസം മാറ്റിയ ഇവർ ജോലിസംബന്ധമായാണ് ചെസ്റ്റർഫീൽഡിലെ മോർട്ടണിൽ താമസമാക്കിയത്. സംസ്കാരം പിന്നീട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com