ADVERTISEMENT

റോം∙  ഇറ്റലിയിലെ സേവനത്തിന് ശേഷം ഡൽഹിയിലേക്ക്  സ്ഥലം മാറി പോകുന്ന ഇന്ത്യൻ അംബാസഡർ റീനറ്റ് സന്തുവിന്  ഇന്ത്യൻ കത്തോലിക്കാ സമൂഹത്തിലെ വിവിധ സഭാ വിഭാഗത്തിൽ പെട്ട വൈദികരും സിസ്റ്റേഴ്സും ബ്രദേഴ്സും ചേർന്ന് റസിഡൻസിലെ ചാപ്പലിൽ യാത്രയയപ്പ് നൽകി. പ്രാർത്ഥനാ നിർഭരമായ അനുഗ്രഹാസിസ്സുകളോടു കൂടിയ ഈ ചടങ്ങിന്  നേതൃത്വം നൽകിയത് പൊന്തിഫിക്കൽ ഉർബാനിയൻ കോളേജിലെ വൈസ് റെക്ട്ടർ റവ: ഫ: ജോബി കുന്നത്തേട്ട് ആണ്.

sandhu-farewell-2

അംബാസഡർക്ക് വേണ്ടി പ്രാർഥിക്കുകയും എല്ലാവരും പ്രാർത്ഥനാശംസകൾ നേരുകയും സ്നേഹ ഉപഹാരം നൽകുകയും ചെയ്തു  

sandhu-farewell-3

പ്രാർത്ഥനാ യോഗത്തിന് ശേഷം അംബാസഡറിന്റെ വസതിയിൽ ഒരുക്കിയ സ്നേഹ വിരുന്നിൽ എല്ലാവരും പങ്ക് ചേർന്നു. എംബസിയിൽ നിന്ന് ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ നീഹാരിക സിങ്ങ്, കൾച്ചറൽ സെക്രട്ടറി ശ്യാം ചന്ദ് ഐഎഫ്എസ്,  ഫാ:ആന്റോ ചാക്യായത്ത്  , ഫ:. മാത്യൂ വട്ടമറ്റം, ഫാ: എബ്രാഹം വെട്ടുവേലിൽ, സിസ്റ്റർ. ലിറ്റി എഫ്സിസി, സിസ്റ്റർ..റോസ് കാവുംങ്കൽ എന്നിവർ പങ്കെടുത്തിരുന്നു , പരിപാടി സംഘടിപ്പിച്ച വിൻസെൻ്റ് ജോർജ് ചക്കലാമറ്റത്തിന് പ്രത്യേക നന്ദി അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com