ADVERTISEMENT

ലണ്ടൻ ∙ വനപാലകർ കസ്റ്റഡിയിലെടുത്തു മണിക്കൂറുകൾക്കുശേഷം വീടിനു സമീപമുള്ള കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ കുടപ്പന പടിഞ്ഞാറേച്ചരുവിൽ പി.പി. മത്തായി (41) യുടെ മരണത്തിൽ ദുരൂഹത ഉള്ളതായി തോന്നുന്നുവെന്ന് മലങ്കര ഓർത്തഡോക്സ് സഭ യുകെ - യൂറോപ്പ് & ആഫ്രിക്ക ഭദ്രാസനത്തിലുള്ള എംഓഎസ് അഥവാ മലങ്കര ഓർത്തഡോക്സ് സമൂഹം വാട്ട്സ്ആപ്പ് കൂട്ടായ്‌മ.

സീതത്തോട് - കുടപ്പന വനത്തിലെ നിരീക്ഷണ ക്യാമറ നശിപ്പിച്ചു എന്ന സംശയത്തിൽ കുടുംബാംഗങ്ങളുടെ കൺമുന്നിൽ വനപാലകർ കസ്റ്റഡിയിലെടുത്തു മണിക്കൂറുകൾക്കുശേഷം വീടിനു സമീപമുള്ള കിണറ്റിൽ പി.പി. മത്തായിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

വന - പാലകരുടെ ക്രൂര കൃത്യത്തിലൂടെ ഭാര്യയും രണ്ടു മക്കളും വാർധ്യക്യത്തിലായ അമ്മയും രോഗിയായ സഹോദരിയുമടങ്ങുന്ന ചെറു കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടമായത്. പി.പി. മത്തായിയുടെ മരണത്തെ കുറിച്ചു സമഗ്രവും നീതിയുക്തവുമായ അന്വേഷണം നടത്താൻ അധികാരികൾ തയാറായി കുറ്റവാളികളെ ഉടൻ അറസ്റ്റു ചെയ്യണമെന്നും കൂട്ടായ്‌മ ആവശ്യപ്പെട്ടു.

മലങ്കര ഓർത്തഡോക്സ് സുറിയാനി ക്രിസ്തിയാനി അസോസിയേഷൻ അംഗം കൂടിയായ പി.പി. മത്തായിയുടെ വേർപാടിൽ മലങ്കര ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളും ഭദ്രാസന കൗൺസിൽ അംഗവും, മലങ്കര അസോസിയേഷൻ അംഗങ്ങളും, ഭദ്രാസന പ്രതിനിധികളും, ഇടവക ഭാരവാഹികളും മറ്റു വൈദീകരും അൽമായരും ഉൾപ്പെടുന്ന മലങ്കര ഓർത്തഡോക്സ് സമൂഹം യുകെ - യൂറോപ്പ് & ആഫ്രിക്ക വാട്ട്സ്ആപ്പ് കൂട്ടായ്മ്മ ആദരാഞ്ജലികൾ അർപ്പിച്ചു.

English Summary: Demand for genuine probe in P.P. Mathai's death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com