ADVERTISEMENT

പ്രസ്റ്റൻ∙ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ മതപഠന ക്ലാസ്സുകളിലെ കുട്ടികൾക്കായി നടത്തുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ മൂന്നാം റൗണ്ട് മത്സരങ്ങൾ തുടങ്ങി. ഈ റൗണ്ടിലെ ആദ്യ ആഴ്ചമത്സരത്തിൽ 9 കുട്ടികൾ പ്രഥമസ്ഥാനം നേടി . എയ്ജ് ഗ്രൂപ്പ് 8 - 10 ൽ ലിവിയ ടോം പ്രഥമസ്ഥാനം കരസ്ഥമാക്കി . എയ്ജ് ഗ്രൂപ്പ് 11 -13 ൽ ആറു കൂട്ടികൾ പ്രഥമസ്ഥാനം പങ്കുവച്ചപ്പോൾ 14- 17 എയ്ജ് ഗ്രൂപ്പിൽ രണ്ട് കുട്ടികൾ പ്രഥമസ്ഥാനം നേടി. 

ഫൈനൽ മത്സരത്തിലെ കടക്കാൻ ഇനി ഏതാനും ആഴ്ചകൾ മാത്രം അവശേഷിക്കുമ്പോൾ മത്സരാർത്ഥികൾ കൂടുതൽ ഉത്സാഹത്തോടെ മത്സരത്തിലേക്ക് പ്രവേശിച്ചു. രണ്ടാഴ്ചത്തെ മത്സരങ്ങൾ കൂടി കഴിയുമ്പോൾ ഈ റൗണ്ട്‌ മത്സരങ്ങൾ സമാപിക്കുകയും അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന എട്ടു കുട്ടികൾ വീതം ഓഗസ്റ്റ്  9 തിന് നടക്കുന്ന ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ്യും. ഫൈനൽ മത്സരം ലൈവ് ആയി സർക്കാർ  നൽകുന്ന നിർദ്ദേശ്ശങ്ങൾക്കനുസരിച്ച് പ്രത്യേക വേദിയിലായിരിക്കും നടത്തുക. 

മത്സരങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനും ബൈബിൾ പഠന ഭാഗങ്ങൾ  മനസിലാക്കുന്നതിനുമായി ബൈബിൾ അപ്പോസ്റ്റോലെറ്റിന്റെ  താഴെ കാണുന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ബൈബിൾ അപ്പോസ്റ്റലേറ്റുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ബൈബിൾ ക്വിസ് പിആർഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com