ADVERTISEMENT

ലെസ്റ്റർ∙ ലെസ്റ്ററിലെ വിശ്വാസ സമൂഹത്തിന്റെ  പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റെയും ഫലവും  ക്ഷമാപൂർവ്വമായ  കാത്തിരിപ്പിനും   വിരാമം  ഉണ്ടായിരിക്കുന്നു.മദർ ഓഫ് ഗോഡ് ദേവാലയത്തിൽ കുർബാന പുനരാരംഭിക്കുവാൻ നോട്ടിങ്ങാം രൂപതയിൽ നിന്നും അനുമതി ലഭിച്ചതിനാൽ,  ഈ വരുന്ന ഓഗസ്ത് 15ന് പരിശുദ്ധ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ ദിനത്തിൽ വിശുദ്ധ  കുർബാനകൾ  പുനരാരംഭിക്കുന്നു.

ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 10ന് ഇംഗ്ലീഷ് കുർബാനയും ഉച്ച കഴിഞ്ഞു 4.00ന് മലയാളം കുർബാനയും. ഓഗസ്റ്റ് 16 ഞായറാഴ്ച രാവിലെ 10.30ന് ഇംഗ്ലീഷ് കുർബാനയും ഉച്ച കഴിഞ്ഞു 4.00ന് മലയാളം കുർബാനയും ഉണ്ടായിരിക്കും. 

ദേവാലയത്തിൽ ശുശ്രൂഷികൾ ഉൾപ്പെടെ 70  പേർക്ക് മാത്രമേ ഒരേ സമയം ആയിരിക്കുവാൻ അനുവാദം ഉള്ളൂ എന്നതിനാൽ,  വിശുദ്ധ കുർബാനയിൽ പങ്കെടുക്കുവാൻ സാധിക്കുന്ന ആളുകളുടെ എണ്ണം 70 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു.  ആയതിനാൽ മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യുന്നവർക്കേ ദേവാലയത്തിൽ പ്രവേശനം ലഭിക്കുകയുള്ളൂ. സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://massbooking.uk/parish.php?p=868

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com