ADVERTISEMENT

വിയന്ന ∙ ജനഗണമനയും വന്ദേമാതരവുമൊക്കെ കേൾക്കുമ്പോൾ വിദേശരാജ്യങ്ങളിൽ ജീവിക്കുന്ന ഓരോ ഭാരതീയനും മാതൃരാജ്യത്തിന്റെ ഓർമ്മകൾ ഓടിയെത്തും. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെയും ദേശീയ ഐക്യത്തിന്‍റെയും പ്രതീകമായി മാറിയ വന്ദേമാതരം ആലപിച്ചു സ്വാതന്ത്ര്യദിന ആശംസകളുമായി എത്തിയിരിക്കുകയാണ് വിയന്നയിൽ നിന്നും ഒരു കൂട്ടം വിദേശ സുഹൃത്തുക്കൾ.  

വിയന്നയിൽ സംഗീതത്തിൽ ഗവേഷണം നടത്തുന്ന ഫാ. ജാക്സൺ സേവ്യർ സേവ്യറിന്റെ നേതൃത്വത്തിലാണ് ‘വന്ദേമാതരം ഫ്രം വിയന്ന’ എന്ന ആൽബം അവതരിപ്പിച്ചിരിക്കുന്നത്. ഈ ഗാനം യൂട്യൂബിൽ നിരവധിപേരെ ആകർഷിക്കുകയാണ്. വന്ദേമാതരം എന്ന ഗാനം ഫാ. ജാക്സൺ ആലപിച്ചപ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് തോന്നിയ ആശയമാണ് ഈ വിഡിയോയുടെ നിർമ്മാണത്തിന് പ്രചോദനമായത്. 

ഈണവും സംവിധാനവും, വരികളുടെ അർഥവും കൂടി ചേർന്ന് ഒരു ധ്യാനത്മക സ്വഭാവം ഈ ഗാനത്തിന് ഉണ്ടെന്നാണ് ഫ്ലൂട്ട് വായിച്ചിരിക്കുന്ന വലേറി ഷ്മിറ്റ് പറയുന്നത്. തന്റെ സംഗീത അഭിരുചിയുമായി ചേർന്നു പോകുന്നതല്ലെങ്കിലും ഈ ഗാനത്തിന്റെ മാന്ത്രികതയാണ് തന്നെ ആകർഷിച്ചതെന്ന് ഗാനം പാടിയ ജൂലിയ മർട്ടീനീയും പറയുന്നു. ഗിത്താർ വായിച്ചിരിക്കുന്നത് ക്രിസ്റ്റഫർ സിഗ്ലേർ ആണ്‌. പിയാനോ ജാക്സൺ സേവ്യറും, എബിൻ പള്ളിച്ചൻ പ്രോഗ്രാമിംഗും നടത്തിയിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com