ADVERTISEMENT

ബ്രസല്‍സ് ∙ സ്വതന്ത്രവും നീതിയുക്തവുമല്ലാത്ത ബെലാറസ് തിരഞ്ഞെടുപ്പിന്റെ ഫലം യൂറോപ്യന്‍ യൂണിയന്‍ തള്ളി. രാജ്യത്തിനെതിരെ അടിയന്തരമായി ഉപരോധം ഏര്‍പ്പെടുത്തുമെന്നും യൂണിയന്‍ നേതാക്കള്‍. പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ വിജയം നേടിയ വോട്ടെടുപ്പില്‍ വ്യാപകമായി കൃത്രമം നടന്നു എന്നാരോപിച്ച് ബെലാറസില്‍ കടുത്ത പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.

ഓഗസ്ററ് 9 ലെ വോട്ടെടുപ്പ് സ്വതന്ത്രമോ ന്യായമോ അല്ലെന്നും അതിനാല്‍ ഫലം അംഗീകരിക്കാന്‍ കഴിയില്ലെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പറഞ്ഞു. അടിയന്തര വീഡിയോ കോണ്‍ഫറന്‍സിലാണ് യൂറോപ്യന്‍ യൂണിയന്‍ ഈ വിഷയം ചര്‍ച്ച ചെയ്തത്.

26 വര്‍ഷമായി രാജ്യം ഭരിക്കുന്ന പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ ആറാം തവണ വീണ്ടും അധികാരമേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് 80% വോട്ട് ലഭിച്ചതായാണ് പറയുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com