ADVERTISEMENT

ലണ്ടൻ ∙ സെഹിയോൻ യുകെ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ സെപ്റ്റംബർ 12 ന്  നടക്കും.  യേശുവിൽ ഐക്യപ്പെട്ട് പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുകയെന്ന സന്ദേശമേകികൊണ്ട്, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുത്തു വരുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവെൻഷൻ ഓൺലൈനായാണ് നടക്കുക .

ഡയറക്ടർ റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവൻഷനിൽ, അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നിന്നുമുള്ള പ്രശസ്ത വചനപ്രഘോഷകൻ റവ.ഫാ.ജോയ് ചെമ്പകശ്ശേരിൽ, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ മുഴുവൻസമയ ശുശ്രൂഷകനും യുകെ കോർഡിനേറ്ററുമായ ബ്രദർ സാജു വർഗീസ്, കാത്തലിക് കരിസ്മാറ്റിക് റിന്യൂവൽ ഇംഗ്ലണ്ടിന്റെ നേതൃത്വവും, യൂറോപ്പിലെ പ്രമുഖ ആത്മീയ പ്രവർത്തകയുമായ മരിയ ഹീത്ത് എന്നിവർ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ.1 മണിമുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും. 4 മണി 6 വരെ കുട്ടികൾക്കുള്ള പ്രത്യേക ശുശ്രൂഷയ്ക്ക് സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്ഡം ടീം നേതൃത്വം നൽകും .

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫെയ്സ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്. വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 

ജോൺസൺ ‭+44 7506 810177‬

അനീഷ് ‭07760 254700‬

ബിജുമോൻ മാത്യു ‭07515 368239‬

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com