ADVERTISEMENT

ബ്രസല്‍സ്∙ യൂറോപ്യന്‍ യൂണിയനിലെ ആകെ മരണങ്ങളില്‍ എട്ടിലൊന്നിന്റെയും കാരണം മലിനീകരണവുമായി ബന്ധിപ്പിക്കാവുന്നതാണെന്ന് യൂറോപ്യന്‍ എണ്‍വയോണ്‍മെന്റ് ഏജന്‍സിയുടെ പഠന റിപ്പോര്‍ട്ട്. മൊത്തം മരണസംഖ്യയുടെ 13%  വരും ഇത്. നിലവില്‍ തുടരുന്ന മഹാമാരിക്കാലം തന്നെയാണ് ഈ വിഷയത്തിലേക്കും കൂടുതല്‍ വെളിച്ചം വീശിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

വായു മലിനീകരണം, ശബ്ദ മലിനീകരണം, രാസ മലിനീകരണം എന്നിവയെല്ലാം മരണ കാരണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കൊറോണ വൈറസിനെപ്പോലുള്ള രോഗാണുക്കളുടെ ആവിര്‍ഭാവത്തിനു കാരണം പ്രകൃതിയെ ചൂഷണം ചെയ്യുന്നതും ഭക്ഷ്യ ശൃംഖലയില്‍ മനുഷ്യനും മൃഗങ്ങളുമായുള്ള ഇടപെടലുകളില്‍ വന്ന മാറ്റവുമാണെന്നും പഠനത്തില്‍ പറയുന്നു.

 

2012ല്‍ യൂറോപ്പിലെ 27 രാജ്യങ്ങളിലായി 630,000 പേരാണ് മലിനീകരണവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ മരിച്ചതായി കണക്കാക്കിയിട്ടുള്ളത്. റൊമാനിയയില്‍ ഇത് ആകെ മരണങ്ങളില്‍ അഞ്ചിലൊന്നാണ്. സ്വീഡനിലും ഡെന്‍മാര്‍ക്കിലും പത്തിലൊന്നും.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com