ADVERTISEMENT

ബ്രസല്‍സ് ∙ യൂറോപ്പിലേക്ക് വീസയെടുക്കുമ്പോള്‍ നല്‍കുന്ന ഫോട്ടോഗ്രാഫിന് പ്രത്യേക മാനദണ്ഡങ്ങളുണ്ട്. ഏതു തരത്തിലുള്ള വീസയ്ക്കാണ് അപേക്ഷിക്കുന്നതെങ്കിലും രണ്ടു ഫോട്ടോകളാണ് മറ്റു രേഖകള്‍ക്കൊപ്പം നല്‍കേണ്ടത്. ഒരേ ഫോട്ടോയുടെ പകര്‍പ്പായിരിക്കണം രണ്ടും. ആറു മാസത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. 35 മില്ലീമീറ്റര്‍ വീതിയും 45 മില്ലീമീറ്റര്‍ നീളവും വേണം.

ബ്ളാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ സ്വീകരിക്കില്ല. കളര്‍ നിര്‍ബന്ധം. ഫോട്ടോയുടെ 70–80 ശതമാനവും മുഖമായിരിക്കണം. പശ്ചാത്തലം തെളിമയുള്ള നിറത്തിലായിരിക്കണം. ഡിസൈനുകള്‍ പാടില്ല. ലൈറ്റ് ഗ്രേയാണ് സാധാരണ പരിഗണിക്കാറ്.

നേരേ ക്യാമറയിലേക്ക് നോക്കുന്ന വിധത്തിലായിരിക്കണം ഫോട്ടോ. ചിരിയോ മറ്റു ഭാവ പ്രകടനങ്ങളോ പാടില്ല. പശ്ചാത്തലവുമായി ചേര്‍ന്ന രീതിയിലുള്ള വസ്ത്രമായിരിക്കരുത്. യൂണിഫോം ധരിച്ചും ഫോട്ടോ പാടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com