ADVERTISEMENT

ബർലിൻ ∙ ജർമനിയിൽ കോവിഡ് വ്യാപനം കൂടുന്നതിനിടയിലും തൊഴിലാളികൾ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് നാളെ തെരുവിലിറങ്ങും. ജർമനിയിലെ അത്യാവശ്യ സർവ്വീസ് വിഭാഗത്തിലെ 23 ലക്ഷം പേർ സൂചന പണിമുടക്കിൽ പങ്കെടുക്കുമെന്ന് വേർഡി എന്ന സംഘടനയുടെ അദ്ധ്യക്ഷൻ ഫ്രാങ്ക് വെർനെക്കെ ഇന്നിവിടെ മാധ്യമങ്ങളെ അറിയിച്ചു.

കിൻഡർ ഗാർട്ടൻ, വൃദ്ധ സദനങ്ങൾ, ആശുപത്രികൾ, ശുചീകരണ പ്രവർത്തകർ എന്നീ വിഭാഗത്തിലുള്ളവർ പണിമുടക്കിൽ പങ്കെടുക്കും.

strike-germany-2

നൂറ് മുതൽ നൂറ്റിഅൻപത് യൂറോ വരെയുള്ള ശമ്പള വർധനവാണ്  ഇവർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. സർക്കാർ ഒക്ടോബറിൽ തൊഴിൽ സംഘടനയുമായി ചർച്ച ചെയ്യാനിരിക്കെയാണ് നാളത്തെ ഈ  സൂചനാ പണിമുടക്ക്.

സൂചന പണിമുടക്ക് പിൻവലിക്കണമെന്ന് ജർമൻ ആഭ്യന്തരമന്ത്രി ഹോഴ്സ്റ്റ് സീ ഹോഫർ സമര നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com