ADVERTISEMENT

ലണ്ടൻ ∙ സമീക്ഷ യുകെ യുടെ നാലാം വാർഷിക സമ്മേളനം ചരിത്രത്തിൽ ഇടം പിടിക്കാൻ പോവുകയാണ് . ഒക്ടോബർ 4നു വെബിനാറായി നടത്തുന്ന പൊതുസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.

പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഇന്ത്യയിലെയും യുകെയിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അമരക്കാരും പ്രമുഖ വാഗ്മികളും ആണ് സമീക്ഷയുടെ വേദിയിൽ അണിനിരക്കുന്നത്. യുകെ യിൽ ആദ്യമായിട്ടായിരിക്കും ഒരു സംഘടന രാജ്യത്തെമ്പാടുമുള്ള ബ്രാഞ്ചുകളിലെ അംഗങ്ങളെയും ഇന്ത്യയിലും, UKയിലും ഉള്ള പ്രാസംഗികരzയും കോർത്തിണക്കി ഒരു സമ്മേളനം നടത്തുന്നത് . പൊതുസമ്മേളനത്തിൽ സിപിഎം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി, ഹർസെവ് ബെയ്‌ൻസ്‌, എം സ്വരാജ്, ഹരീഷ് പേരടി, സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ.രശ്മിത രാമചന്ദ്രൻ എന്നിവരാണ് വിശിഷ്ട അതിഥികളായി പങ്കെടുക്കുന്നത്.

ദേശിയ സമ്മേളനത്തിന് മുന്നോടിയായി സമീക്ഷ യുകെയുടെ 24 ബ്രാഞ്ചുകളിലെയും സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. ഭാവിയിൽ സംഘടനാ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ചു മികച്ച രീതിയിലുള്ള ചർച്ചകളാണ് ബ്രാഞ്ചുസമ്മേളനങ്ങളിലെ പ്രതിനിധികൾ മുന്നോട്ടു വയ്ക്കുന്നത് . ഈ ചർച്ചകളിൽ ഉരുത്തിരിഞ്ഞു വരുന്ന അഭിപ്രായങ്ങൾ ബ്രാഞ്ചിന്റെ പ്രതിനിധികൾ ദേശീയ സമ്മേളനത്തിൽ അവതരിപ്പിക്കും.

sameeksha-2

സമീക്ഷ യുകെ കഴിഞ്ഞ സമ്മേളനത്തിന് ശേഷം നടത്തിയ പരിപാടികളുടെ വിലയിരുത്തലും ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ തയറാക്കുവാനും വേണ്ടിയുള്ള പ്രതിനിധി സമ്മേളനം ഒക്ടോബർ 11നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ പി രാജീവ് ഉദ്‌ഘാടനം ചെയ്യും.

സമ്മേളനം വിജയിപ്പിക്കുന്നതിനായി രംഗത്തുള്ള എല്ലാ സമീക്ഷ പ്രവർത്തകരെയും അഭ്യുദയകാംഷികളെയും സമീക്ഷ യുകെ ദേശിയ സമിതിക്കു വേണ്ടി അഭിവാദ്യം ചെയ്ത പ്രസിഡന്റ് സ്വപ്ന പ്രവീണും സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും യൂകെയിലും ലോകത്തെമ്പാടും ഉള്ള മലയാളി സമൂഹത്തെ പൊതുസമ്മേളനത്തിലേക്കു സ്വാഗതം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com