ADVERTISEMENT

ലണ്ടൻ∙ ലണ്ടൻ ആസ്ഥാനമായി സംഘടിപ്പിക്കുന്ന യൂറോപ്പ് ഫിലിം ഫെസ്റ്റിവലിൽ മലയാള ഹ്രസ്വ ചിത്രമായ 'ആപ്പിളി' ന് ചിത്രസംയോജനത്തിനു പ്രത്യേക ജൂറി പുരസ്കാരം. കണ്ണൂർ സ്വദേശി പ്രിയ എസ്. പിള്ളയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. പ്രിയയുടെ ആദ്യ ഹ്രസ്വ ചിത്രമാണ് ആപ്പിൾ. ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ 'Waft ' എന്ന ഹ്രസ്വ ചിത്രം സംവിധാനം ചെയ്ത വിഷ്ണു ഉദയനാണ് 'ആപ്പിൾ' സംവിധാനം ചെയ്തിരിക്കുന്നത്‌.

കണ്ണൂർ ഇരിട്ടി സ്വദേശിനിയാണ് പ്രിയ. വാഗമൺ ഡിസി കോളേജിലെ മുൻ അധ്യാപികയായിരുന്ന പ്രിയ ആദ്യമായിയാണ് ഹ്രസ്വ ചിത്രത്തിന് ചിത്രസംയോജനം നിർവഹിക്കുന്നത്. ഇത്തവണത്തെ യൂറോപ്പ് ചലച്ചിത്രമേളയിൽ പുരസ്കാരം നേടിയ രണ്ട് ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് 'ആപ്പിൾ'. 

ഇതുവരെ 'ആപ്പിൾ' ആറ് മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സുനിൽകുമാറും ആമിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com