ADVERTISEMENT

ബർലിൻ ∙ ജർമ്മൻ ജനതയെ ഞെട്ടിച്ചുകൊണ്ട് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനുള്ളിൽ ജർമനിയിൽ കോവിഡ് ബാധിച്ചത് 11287 പേർക്കാണ്. പ്രമുഖ വൈറോളജി ലാബായ റോബർട്ട് കോഹാണ് വ്യാഴാഴ്ച ഈ വിവരം പുറത്തു വിട്ടത്. ജർമ്മനിയിൽ ഇതിനകം 76000 പേർക്ക് കോവിഡ് ബാധിച്ചെന്നാണ് സർക്കാർ കണക്ക്.

covid-germany

കഴിഞ്ഞ ദിവസം 30 പേർ കോവിഡ് ബാധിച്ച് മരണമടഞ്ഞു. ഇതോടെ ജർമ്മനിയിൽ ആകെ 9905 പേർ കോവിഡ് ബാധിച്ച് മരിച്ചു. ജർമനിയിൽ ഹോട്സ്പോട്ടുകൾ വർധിക്കുന്നതായും പൊതുജനം കടുത്ത നിയന്ത്രണങ്ങൾ പാലിക്കണമെന്നും ആരോഗ്യവകുപ്പ് പ്രത്യേക നിർദേശം നൽകിയിരുന്നു.

jens-spahn-2

ജർമൻ ആരോഗ്യവകുപ്പ് മന്ത്രി യെൻസ് സഫാനെയും കോവിഡ് ബാധിച്ചു. 14 ദിവസത്തേക്ക് മന്ത്രി ക്വാറന്റീനിൽ പ്രവേശിച്ചു. മന്ത്രിയുമായി കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നേരിട്ട് ബന്ധപ്പെട്ടവർ കോവിഡ് ടെസ്റ്റിന് വിധേയമാകണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com