ADVERTISEMENT

 

ബാസൽ ∙ ആതുരസേവകർക്കായി  ആൽബമൊരുക്കി സ്വിസ് ബാബുവും ടോം കുളങ്ങരയും. രോഗമുക്തിക്കും മനശാന്തിക്കും സംഗീതം ഒരു സിദ്ധൗഷധമാണെന്ന് ആധുനിക വൈദ്യശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. രോഗാതുരർക്ക് ആശ്വാസമേകിയും ആതുര സേവകർക്ക് ആദരവും അഭിവാദനവും അർപ്പിച്ചുകൊണ്ട് ഹൃദയത്തിൽ നിന്നും ഉതിർന്ന ഹൃദയഹാരിയായ സംഗീതമാണ് സ്നേഹ സാന്ത്വനഗീതം.

സംഗീതം രചിച്ചിരിക്കുന്നത് ടോം കുളങ്ങരയും, ഈണമിട്ടിരിക്കുന്നത് മലയാളികൾക്ക് ഒട്ടനവധി നല്ല ഗാനങ്ങൾ സമ്മാനിച്ച സ്വിസ് ബാബുവുമാണ്. മൂന്നുപതിറ്റാണ്ടായി ഭക്തിഗാനരംഗത്ത് ഭാവഗായകനെന്ന് അറിയപ്പെടുന്ന ബിജു മൂക്കന്നൂരും, വേറിട്ട ശബ്ദം കൊണ്ട് പിന്നണിഗാനരംഗത്ത് മുന്നണിയിലുള്ള അനുഗ്രഹീത ഗായിക ചിത്ര അരുണും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഈ ഗാനം നിങ്ങൾക്ക് മുന്നിൽ സമർപ്പിക്കുന്നത് രാജഗിരി ഹോസ്പിറ്റൽ അസിസ്‌റ്റന്റ് ഡയറക്ടർ ഫാദർ അലക്സ് വരാപ്പുഴക്കാരൻ CMI യാണ്. അച്ചന് സ്നേഹ സാന്ത്വനഗീത ടീമിന്റെ നിറസ്നേഹത്തോടെയുള്ള നന്ദി അർപ്പിക്കുന്നതായി ടോം കുളങ്ങര അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com