ADVERTISEMENT

ഫ്രാങ്ക്ഫര്‍ട്ട് ∙ ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ വാര്‍ഷികപൊതുയോഗവും, തിരഞ്ഞെടുപ്പും ബൊണാമസ്സിലെ സാല്‍ബൗ ക്ലബ് റൂമില്‍ വച്ച് നടത്തി. പ്രസിഡന്റ് ജോസഫ് പീലിപ്പോസിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, കണക്കുകളും ജോര്‍ജ് ജോസഫും, സേവ്യർ പള്ളിവാതുക്കലും അവതരിപ്പിച്ചു.  തുടര്‍ന്ന് സ്പോര്‍ട്സ് ക്ലബിന്‍റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചു.

ജോണ്‍ മാത്യു, മൈക്കിള്‍  പാലക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി നടത്തിയ തിരഞ്ഞെടുപ്പില്‍ അടുത്ത രണ്ട് വര്‍ഷത്തെ പുതിയ ഭാരവാഹികളായി ജോസഫ് പീലിപ്പോസ്  (പ്രസിഡന്റ്), സേവ്യർ പള്ളിവാതുക്കൽ (ട്രഷറര്‍)  അരുൺകുമാർ അരവിന്ദാക്ഷന്‍ നായർ യൂത്ത്പ്രതിനിധി, തോമസ് ദേവസി (ഓഡിറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.

കഴിഞ്ഞ നാല്പത്തി എട്ട് വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് ആന്‍ഡ് ഫമീലിയന്‍ ഫെറയിന്‍ മുടക്കം കൂടാതെ എല്ലാ ശനിയാഴ്ച്ചകളിലും ഏതാണ്ട് അഞ്ച് മണിക്കൂര്‍ വോളിബോള്‍, ഫുഡ്ബോള്‍, ബാഡ്മിന്‍റണ്‍ എന്നിവ അഭ്യസിക്കുന്നു. നോര്‍ഡ്വെസ്റ്റ് സ്റ്റാട്ടിലെ സ്പോര്‍ട്ട്സ് ഹാളില്‍ വച്ചാണ് ട്രെയിനിങ്ങ്. സ്പോര്‍ട്ട്സ് ഹാളില്‍ കോറോണ നിബന്ധനകള്‍ പാലിച്ച് ട്രെയിനിങ് നടത്തുന്നു. കൂടാതെ എല്ലാ വര്‍ഷവും ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ്, ഫാമിലി മീറ്റ്, ന്യൂഈയര്‍ ആഘോഷം എന്നിവ മുടക്കം കൂടാതെ നടത്തി വരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com