sections
MORE

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ പ്രവിന്‍സിന് പ്രൗഢഗംഭീര തുടക്കം

wmc-team
SHARE

ബിര്‍മിംഹാം∙ സില്‍വര്‍ ജൂബിലി നിറവില്‍ കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും മുദ്രപതിപ്പിച്ച് കാല്‍നൂറ്റാണ്ട് കാലമായി ആഗോളതലത്തില്‍ വ്യാപിച്ചു കിടക്കുന്ന മലയാളികളെ ഒരു കുടക്കിഴില്‍ അണിനിരത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പുതിയ പ്രവിന്‍സിന് യുകെയില്‍ തുടക്കമായി. നവംബര്‍ 8 ന് ഞായറാഴച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് വിര്‍ച്ചല്‍ പ്ളാറ്റ്ഫോമായ സൂമിലൂടെ നടത്തിയ മീറ്റിംഗില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രവിന്‍സ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ യുകെ പ്രൊവിന്‍സ് പ്രസിഡന്റ് സൈബിന്‍ പാലാട്ടി സ്വാഗതം ആശംസിച്ചു. ചെയര്‍മാന്‍ ഡോ. ജിമ്മി ലോനപ്പന്‍ മൊയ്ലന്‍ യുകെ പ്രൊവിന്‍സിന്റെ ഭാവി പ്രവര്‍ത്തനത്തെ അവലോകനം ചെയ്തു സംസാരിച്ചു.

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് ഡബ്ളുഎംസി ഗ്ളോബല്‍ ജനറല്‍ സെക്രട്ടറിയും യൂറോപ്പ് റീജിയന്‍ പ്രസിഡന്റുമായ ഗിഗറി മേടയില്‍ സംഘടനയുടെ ഭരണഘടന വിശദീകരിച്ച് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡബ്ളിയു എം സി ഗ്ളോബല്‍ ചെയര്‍മാന്‍, ഡോ.പി.എ. ഇബ്രാഹിം ഹാജി (യുഎ ഇ) യുകെ പ്രൊവിന്‍സ് നിലവില്‍ വന്നതായി പ്രഖ്യാപിച്ച് ആശംസകള്‍ നേര്‍ന്നു.

ജോളി തടത്തില്‍ (ഡബ്ളിയു എം സി യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍), മേഴ്സി തടത്തില്‍ (ഡബ്ളിയു എം സി യൂറോപ്പ് റീജിയന്‍ വിമന്‍സ് ഫോറം പ്രസിഡന്റ്), ഗോപാലപിള്ള (ഡബ്ളിയു എം സി ഗ്ളോബല്‍ പ്രസിഡന്റ്,യു എസ് എ ), ഡോ.വിജയലക്ഷ്മി (ഡബ്ളിയു എം സി ഗ്ളോബല്‍ വൈസ് ചെയര്‍പേഴ്സണ്‍, ഇന്ത്യ), ജോണ്‍ മത്തായി (ഡബ്ളിയു എം സി ഗ്ളോബല്‍ വൈസ് പ്രസിഡന്റ്, യുഎഇ ), ജോസ് കുമ്പിളുവേലില്‍ (ഡബ്ളിയു എം സി ജര്‍മന്‍ പ്രൊവിന്‍സ്, ചെയര്‍മാന്‍ ), പി സി മാത്യു (ഡബ്ളിയു എം സി ഗ്ളോബല്‍ വൈസ് പ്രസിഡന്റ്, ഓര്‍ഗനൈസേഷന്‍, യുഎസ്എ),തോമസ് അറമ്പന്‍കുടി (ഡബ്ളിയു എം സി ഗ്ളോബല്‍ ട്രഷറാര്‍, ജര്‍മനി ),രാജു കുന്നക്കാട്ട് (അയര്‍ലണ്ട് പ്രൊവിന്‍സ് കോഓര്‍ഡിറ്റേര്‍), ഷാജു കുര്യന്‍ (പ്രസിഡന്റ് അയര്‍ലണ്ട് കോര്‍ക്ക് യൂണിറ്റ്) രാധാകൃഷ്ണന്‍ തെരുവത്ത്(ഡബ്ളിയു എം സി മിഡില്‍ ഈസ്ററ് പ്രസിഡന്റ്), സുധീര്‍ നമ്പ്യാര്‍ (ഡബ്ളിയു എം സി യു എസ് എ റീജിയന്‍ പ്രസിഡന്റ് ), മിസ്ററര്‍ റോണ തോമസ് (ഡബ്ളിയു എം സി ഗ്ളോബല്‍ ജോയിന്റ് സെക്രട്ടറി മിഡില്‍ ഈസ്ററ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പരിപാടിയുടെ അവതാരകയായിരുന്ന യുകെ പ്രവിന്‍സ് ട്രഷറര്‍ ടാന്‍സി പാലാട്ടി നന്ദി പറഞ്ഞു.

നോര്‍ക്കയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ യുകെ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നു താല്‍പ്പര്യപ്പെടുന്നു.

യുകെ പ്രവിന്‍സ് ഭാരവാഹികള്‍.

ഡോ. ജിമ്മി ലോനപ്പന്‍ മൊയ്ലന്‍,(ചെയര്‍മാന്‍) സ്ററീവനേജ്, 07470605755,

സൈബിന്‍ പാലാട്ടി(പ്രസിഡന്റ്), വാള്‍സാല്‍,07411615189,

അജി അക്കരക്കാരന്‍ (വൈസ് പ്രസിഡന്റ്), ബിര്‍മിംഹാം,07415653749,

ഷാജു പള്ളിപ്പാടന്‍( വൈസ് ചെയര്‍മാന്‍), കവന്ററി,07707450831,

പ്രോബിന്‍ പോള്‍ കോട്ടക്കല്‍,( ജനറല്‍ സെക്രട്ടറി) നോട്ടിങ്ഹാം, 07427265041,വേണു ചാലക്കുടി (സെക്രട്ടറി), വുസ്ററര്‍,07904221444,

റ്റാന്‍സി    പാലാട്ടി (ട്രഷറാര്‍), വാള്‍സാല്‍,07475204829.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA