ADVERTISEMENT

ഡബ്ലിൻ∙കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ എസൻസ് അയർലൻഡ് സംഘടിപ്പിച്ച ശിൽപശാലയിലെ സയൻസ് ക്വിസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സമ്മാനം ബ്രയാന സൂസൻ വിനുവും, രണ്ടാം സമ്മാനം സിദ്ധാർത്ഥ്  ബിജുവും മൂന്നാം സമ്മാനം മാധവ് സന്ദീപ് നമ്പ്യാരും  കരസ്ഥമാക്കി. 

സെക്കൻഡറി വിഭാഗത്തിൽ സേയാ സെൻ , അൻജിക നായക് എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. രണ്ടാം സ്ഥാനം കാർത്തിക് ശ്രീകാന്ത് കരസ്ഥമാക്കിയപ്പോൾ തൊട്ടടുത്തുതന്നെ ആയി ജോയൽ സൈജു മൂന്നാം സ്ഥാനം നേടി. 

കോവിഡ് മൂലം   ഈ വർഷത്തെ ശിൽപശാല ഓൺലൈനായി ആണ് സംഘടിപ്പിച്ചത്. ക്വിസ് മത്സരത്തിനു പുറമേ സയൻസ് ആർട്ടിക്കിൾ, സയൻസ് പ്രോജക്ട്, സയൻസ് പോസ്റ്റർ ഡിസൈനിങ് എന്നീ മത്സരങ്ങൾ കൂടി ഉണ്ടായിരുന്നു. 

ഇവയുടെ വിലയിരുത്തൽ വിദഗ്ധസമിതി നടത്തിക്കൊണ്ടിരിക്കുന്നു. അതിലെ വിജയികളെ പിന്നീട് പ്രഖ്യാപിക്കുന്നതായിരിക്കും. വിജയികൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റുകളും തുടർന്നുള്ള ദിവസങ്ങളിൽ കൈമാറും.

ശാസ്ത്രകൗതുകം വളർത്താൻ  കുട്ടികൾക്ക് ലഭിച്ച മികച്ച ഒരു അവസരം ആയിരുന്നു ഇത് എന്ന് പല മാതാപിതാക്കളും അഭിപ്രായപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com