ADVERTISEMENT

റോം ∙ കോവിഡ്- 19 രണ്ടാം വ്യാപനം തുടരുന്ന ഇറ്റലിയിൽ ഇനിയുള്ള ഏഴു മുതൽ 10 വരെ ദിവസങ്ങൾ ഏറെ നിർണായകമാണെന്ന് ആരോഗ്യ മന്ത്രി റൊബെർതോ സ്പെറൻസ അഭിപ്രായപ്പെട്ടു. വൈറസ് വ്യാപനത്തിന്റെ സ്ഥിരത ഇപ്പോഴും സജീവമായി നിലനിൽക്കുന്നുവെന്നാണ് സർക്കാരിന്റെ ശാസ്ത്ര-സാങ്കേതിക കമ്മിറ്റിയുടെ നിലപാട്. എങ്കിലും രാജ്യത്തിന്റെ ഏറ്റവും പുതിയ കോവിഡ് പ്രതിരോധ നടപടികൾ ഫലം ചെയ്യുന്നുവെന്ന് വിശ്വസിക്കാൻ തക്കതായ കാരണങ്ങളുണ്ടെന്നും ആരോഗ്യ മന്ത്രി റൊബെർതോ പറഞ്ഞു.

ഇറ്റലിയുടെ ആദ്യ കോവിഡ് വാക്സീൻ രാജ്യത്തെ ഡോക്ടർമാർക്കും നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും വേണ്ടി നീക്കിവയ്ക്കുമെന്നും, വ്യവസായികാടിസ്ഥാനത്തിൽ വാക്സീൻ യാഥാർത്ഥ്യമാകണമെങ്കിൽ 2021 ൻ്റെ രണ്ടാം പകുതിവരെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്മസിന് ഇനിയും അഞ്ചാഴ്‌ചയിലധികം സമയമുണ്ട്. ക്രിസ്മസ് ആഘോഷത്തിന്റെ പ്രാധാന്യം എടുത്തു പറയേണ്ട കാര്യമില്ലെങ്കിലും നിലവിലെ സാഹചര്യത്തിൻ്റെ പ്രാധാന്യം മനസിലാക്കി എല്ലാ പൗരന്മാരും പ്രവർത്തിക്കേണ്ടത് രാജ്യത്തിൻ്റെയും കുടുംബത്തിൻ്റെയും സുരക്ഷയ്ക്ക് ആവശ്യമാണെന്നും റൊബെർതോ സ്പെറൻസ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com