ADVERTISEMENT

ലണ്ടൻ ∙ ടെസ്റ്റിംങ് സംവിധാനവും ടിയർ സിസ്റ്റവും വാക്സീനും എല്ലാം ചേർത്ത് കരുതലോടെ ക്രിസ്മസ് ആഘോഷിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. സന്തോഷങ്ങളാകാം എന്നാൽ എല്ലാം കരുതലോടെയാകണം എന്നാണ് പ്രധാനമന്ത്രി ബ്രിട്ടീഷ് ജനതയെ ഓർമിപ്പിക്കുന്നത്. അടുചത്തയാഴ്ച അവനസാനിക്കുന്ന രണ്ടാംഘട്ട ലോക്ഡൗണിനുശേഷം രോഗബാധ്തപ്രദേശങ്ങളെ മൂന്നു തട്ടുകളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ടിയർ1, 2, 3 മേഘലകൾക്ക് പ്രത്യേകം പ്രത്യേകം നിയന്ത്രണങ്ങളാകും ഏർപ്പെടുത്തുക. 

ഏറെ ഫലപ്രദമെന്നു കണ്ടെത്തിയ ഓക്സ്ഫെഡ് വാക്സീൻ ലോകമെങ്ങും ലഭ്യമാക്കാനുള്ള നടപടിയുണ്ടാകുമെന്നും പരീക്ഷണങ്ങൾ പൂർത്തിയായാലുടൻ  വാക്സീൻ ആളുകൾക്ക് നൽകിത്തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സീൻ പരീക്ഷണങ്ങൾക്ക് സന്നദ്ധരായ ഒരാളെപ്പോലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതി ഉണ്ടായിട്ടില്ല. ആവശേകരമായ ഫലമാണ് ട്രയലിൽ കണ്ടെത്തിയത്. സാധാരണ ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്ന വാക്സീൻ ലോകത്തിന്റെ ഏതുഭാഗത്തും എത്തിക്കാൻ എളുപ്പമാണ്. അതുകൊണ്ടുതന്നെ എല്ലാർക്കും ഇത് ലഭ്യമാക്കാനാനും നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി വ്ക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com