ADVERTISEMENT

പ്രസ്റ്റൻ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി ( 2019 -2020 )ആചരിച്ചു പോരുന്ന ദമ്പതീ വർഷത്തിന്റെ സമാപനത്തോടനുബന്ധിച്ച് രൂപതാ ഫാമിലി അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽ നവംബർ 26 , 27 , 28 ( വ്യാഴം , വെള്ളി , ശനി ) ദിവസങ്ങളിൽ വൈകിട്ട് 5 .40 മുതൽ ഒൻപതു വരെ  സുപ്രസിദ്ധ വചന പ്രഘോഷകൻ റവ .ഡോ. ഡാനിയേൽ പൂവണ്ണത്തിൽ അച്ചൻ" ദാമ്പത്യ ജീവിത വിശുദ്ധീകരണം വിശുദ്ധ കുർബാനയിലൂടെ " എന്ന വിഷയത്തെ ആസ്പദമാക്കി ധ്യാനം നയിക്കുന്നു.  

ശനിയാഴ്ച രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും .  ജപമാലയോടും വിശുദ്ധ കുർബാനയോടും ദിവ്യകാരുണ്യ ആരാധനയോടുമൊപ്പം ആരംഭിക്കുന്ന ഈ വിശുദ്ധ നിമിഷങ്ങളിൽ പങ്കു ചേരുന്നതിനും  ദൈവവചനം ശ്രവിച്ചു നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങളെ വിശുദ്ധീകരിക്കുവാൻ  ലഭിക്കുന്ന ഈ അവസരത്തിൽ ഭഗവാക്കാകുവാൻ എല്ലാ ദമ്പതികളെയും ക്ഷണിക്കുന്നതായി ദമ്പതീ വർഷ കോഡിനേറ്റർ  വികാരി ജനറാൾ മോൺ . ജിനോ അരിക്കാട്ട് എംസിബിഎസ് , ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ റവ. ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ അറിയിച്ചു.രൂപതയുടെ യു ട്യൂബ് ചാനൽ വഴിയും ഫേസ് ബുക്ക് വഴിയും ആണ് എല്ലാവർക്കും  പങ്കെടുക്കാവുന്ന രീതിയിൽ ധ്യാനം ക്രമീകരിച്ചിരിക്കുന്നത് . 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com