ADVERTISEMENT

ലണ്ടൻ ∙ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഏഴാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവം നവംബർ 28 ശനിയാഴ്ച്ച അരങ്ങേറും. കഴിഞ്ഞ വർഷം യുകെയിലെമ്പാടുമുള്ള ഇരുന്നൂറോളം സംഗീതോപാസകർ ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചന നടത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഇത്തവണ ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഫെയ്സ്ബുക് പേജ് വഴിയാണ് സംഗീതോത്സവം നടത്തുവാൻ നിശ്‌ചയിച്ചിരിക്കുന്നത്. നവംബർ 28ന് യുകെ സമയം ഉച്ചക്ക് രണ്ട് മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 7:30) സംഗീതോത്സവം സംപ്രേക്ഷണം ആരംഭിക്കും. 

ചെമ്പൈ സ്വാമികളുടെ പരമ്പരയിൽ പെട്ട ആദിത്യൻ ശിവകുമാറിന്റെ തത്സമയ അഷ്ടപദി സംഗീതാർച്ചനയോടെ സംഗീതോത്സവം ആരംഭിക്കും. പ്ലസ് വൺ വിദ്യാർഥിയായ ആദിത്യൻ ഗുരുവായൂർ ദേവസ്വത്തിലെ കൃഷ്ണനാട്ടം കലാകാരൻ ഡോ.പി.ആർ. ശിവകുമാറിന്റെ മകനാണ്. പിന്നണി ഗായകനും, കർണാടിക് സംഗീതജ്ഞനുമായ മുരളി രാമനാഥനും മകൾ ആദിത്യ മുരളിയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീതാർച്ചന പിന്നീട് സംപ്രേക്ഷണം ചെയ്യും. തന്റെ അഞ്ചാം വയസ്സിൽ അച്ഛൻ മുരളി രാമനാഥന്റെ ശിക്ഷണത്തിൽ സംഗീതാഭ്യാസം ആരംഭിച്ച ആദിത്യ മുരളി പിന്നീട് 

ഈ വർഷം ഗുരുവായൂർ ഏകാദശിയോട് അനുബന്ധിച്ചു നടത്തിയ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവം 2020 ലെ പഞ്ചരത്നകീർത്തനാലാപനം സംപ്രേക്ഷണം ചെയ്ത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിന് പരിസമാപ്തി കുറിക്കും. ഗുരുവായൂർ ഏകാദശി സംഗീതോത്സവത്തിനെ അനുസ്മരിച്ചു നടത്തുന്ന ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിൽ ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിലെ ത്യാഗരാജ സ്വാമി വിരചിതമായ പഞ്ചരത്ന കീർത്തനം സംപ്രേക്ഷണം ചെയ്യുവാൻ സാധിക്കുന്നതിൽ അതീവ സന്തോഷമുണ്ടെന്ന് സംഘാടകർ അറിയിച്ചു. 

സംപ്രേക്ഷണത്തിനു വേണ്ട സഹായങ്ങൾ നൽകിയ രഞ്ജിത്ത് ഗുരുവായൂരിനും ബാല ഗുരുവായൂരിനും ഭാരവാഹികൾ പ്രത്യേക നന്ദി അറിയിച്ചു. എല്ലാ വർഷത്തെയും പോലെ രാജേഷ് രാമന്റെ നേതൃത്വത്തിലാണ് ലണ്ടൻ ചെമ്പൈ സംഗീതോത്സവം അരങ്ങേറുന്നത്. എല്ലാ സഹൃദയരെയും ഏഴാമത് ലണ്ടൻ ചെമ്പൈ സംഗീതോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് തെക്കുമുറി ഹരിദാസ്, തേമ്പലത്ത് രാമചന്ദ്രൻ എന്നിവർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്: സുരേഷ് ബാബു: 07828137478, സുഭാഷ്: 07519135993, ജയകുമാർ: 07515918523, ഗീത ഹരി: 07789776536, ഡൈയ്ന അനിൽകുമാർ: 07414553601.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com