ADVERTISEMENT

ലണ്ടൻ∙ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും കണ്ണീരിലാഴ്ത്തി കുഞ്ഞ് ഇസബെൽ  യാത്രയായി. മാഞ്ചസ്റ്ററിലെ ഹീൽഡ്ഗ്രീനിൽ താമസിക്കുന്ന കോട്ടയം നീണ്ടൂർ കല്ലടാന്തിയിൽ ഷാജിയുടെയും പ്രീനിയുടെയും മകൾ ഇസബെൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് സ്വർഗീയനാഥന്റെ  സന്നിധിയിലേക്ക് യാത്രയായത്. പത്തുവയസുകാരിയായ ഇസബെൽ ഏറെനാളായി സുഖമില്ലാതെ ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട് നടത്തും. മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷൻ ഇടവകാംഗമാണ് ഷാജിയും കുടുംബവും. റയാൻ, റൂബെൻ, റിയോൺ, ജോൺ പോൾ എന്നിവർ സഹോദരങ്ങളാണ്. 

സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ. രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. സജി മലയിൽ പുത്തൻപുരയിൽ ഇസബെല്ലിന്  അന്ത്യകൂദാശ ഉൾപ്പെടെയുള്ള എല്ലാ പ്രാർഥനാ ശുശ്രൂഷകളും മരണത്തിന് മുമ്പ് നൽകി. 

isabel-obit-2

ഇസബെൽ മോളുടെ വേർപാടിൽ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ജാക്സൺ തോമസ്, എംഎംസിഎ പ്രസിഡന്റ് ബിജു പി. മാണി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com