ADVERTISEMENT

ബര്‍ലിന്‍∙ കോവിഡ് വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ദരിദ്ര രാജ്യങ്ങള്‍ക്ക് ആനുപാതികമായ അളവില്‍ ഇവയുടെ ഡോസ് ലഭ്യമാകുമോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍.

ജി20 ഉച്ചകോടിയില്‍ സംസാരിക്കവേയാണ് മെര്‍ക്കല്‍ തന്റെ ആശങ്ക പങ്കുവച്ചത്. വാക്സിന്‍ വിതരണം നീതിപൂര്‍വകമാക്കാനുള്ള നടപടികള്‍ ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്‍മാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

നേരത്തെ ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ടെഡ്രോസ് അഥാനോം ഗബ്രേസിയൂസും സമാനമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ജര്‍മനി ഡിസംബറില്‍ വാക്സിനേഷന്‍ തുടങ്ങിയേക്കും. കോവിഡിനെതിരായ വാക്സിനേഷന് ജര്‍മനി ഡിസംബറില്‍ തന്നെ തുടക്കം കുറിച്ചേക്കുമെന്ന് സൂചന. ആരോഗ്യ വകുപ്പ് മന്ത്രി യെന്‍സ് സ്പാന്‍ തന്നെയാണ് ഇതെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്.

ഡിസംബര്‍ പകുതിയോടെ ഇമ്യുണൈസേഷന്‍ സെന്ററുകള്‍ സജ്ജീകരിക്കാന്‍ 16 സ്റ്റേറ്റുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

വാക്സിന്‍ വന്നാല്‍ സെന്റര്‍ ഇല്ലാത്തതു കാരണം വൈകാന്‍ ഇടയാകരുത്. സെന്റര്‍ തുടങ്ങി അല്‍പ്പകാലം വെറുതേ കിടക്കേണ്ടി വന്നാലും ലൈസന്‍സുള്ള വാക്സിന്‍ ഒരു ദിവസം പോലും വിതരണം വൈകാന്‍ പാടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

യൂറോപ്യന്‍ കമ്മിഷന്‍ മുഖേന 300 മില്യന്‍ വാക്സിന്‍ ഡോസ് ജര്‍മനി ഉറപ്പാക്കിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com