ADVERTISEMENT

ലണ്ടൻ∙രണ്ടാഴ്ചയായി എന്നും ആയിരത്തിലേറെ ആളുകൾ കോവിഡിൽ മരിക്കുന്ന ബ്രിട്ടനിൽ ഇന്നലെയും മരിച്ചത് 1348 പേർ. പുതുതായി രോഗികളാകുന്നവരുടെ എണ്ണത്തിൽ വരുന്ന നേരിയ കുറവു മാത്രമാണ് ഏക ആശ്വാസം. 33,552 പേർക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 

 

ഇതിനിടെ രാജ്യത്താകെ വിവിധ ആശുപത്രികളിൽ 4,076 പേർ വെന്റിലേറ്റർ ചികിൽസയിലാണെന്ന ഞെട്ടിപ്പിക്കുന്ന വിവിരം സർക്കാർ പുറത്തുവിട്ടു. മാർച്ച്-ഏപ്രിൽ മാസങ്ങളിലെ കോവിഡ് വ്യാപനത്തിൽ പരമാവധി 3,301 പേരായിരുന്നു ഒരേസമയം വെന്റിലേറ്റർ ചികിൽസ തേടിയത്. ആശുപത്രികളിൽ ആകെ ചികിൽസയിലുള്ളത് 37,988 പേരാണ്. രണ്ടാം രോഗവ്യാപനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ ഈ കണക്കുകൾ

 

ജനിതകമാറ്റം സംഭവിച്ച ബ്രിട്ടനിലെ വൈറസ് ആദ്യ വൈറസിലനേക്കാൾ മാരകമാണെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെ തുറന്നു സമ്മതിച്ചിരുന്നു. 60 വയസിനു മുകളിലുള്ളവർക്ക് രോഗം പിടിപെട്ടാൽ 1000 പേരിൽ പത്തുപേർ മരണത്തിന് കീഴടങ്ങുമെന്നാണ് ലണ്ടനിൽനിന്നുള്ള പഠനം വ്യക്തമാക്കിയിരുന്നത്. പുതിയ വകഭേദത്തിൽ മരണസംഖ്യ പത്തിൽനിന്നും 13 മുതൽ 14 വരെയായി ഉയരും. ഈ സാഹചര്യത്തിൽ പുതിയ വകഭേദത്തിനെതിരേ കൂടുതൽ ജാഗ്രതയാണ് സർക്കാർ നൽകുന്നത്. 

 

ഇതിനിടെ ജനിതകമാറ്റം വന്ന വകഭേദത്തിനു പിന്നാലെ കെന്റിലെ ചില ഭാഗങ്ങളിൽ കൂടുതൽ അപകടകാരിയായ മറ്റൊരു വകഭേദം കൂടി കണ്ടെത്തിയത് ആശങ്ക ജനിപ്പിക്കുന്നുണ്ട്. ഇതേപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com