ADVERTISEMENT

ലണ്ടൻ∙ യുകെയിലെ മലയാളി സോഷ്യൽ വർക്കേഴ്സ്  ഫോറത്തിന് പുതിയ നേതൃത്വം.  2020 ഡിസംബർ 5ന് നിലവിലെ ചെയർപേഴ്സൺ മാർട്ടിൻ ചാക്കുവിന്റെ നേതൃത്വത്തിൽ  നടന്ന വാർഷിക പൊതുയോഗത്തിലാണ് 2021 - 23 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.

 

ചെയർപേഴ്സൺ - സിബി തോമസ് (സണ്ടർലാന്റ്) വൈസ് ചെയർപേഴ്സൺ - ബിനു ഹരിപ്രസാദ് (ലണ്ടൻ),  സെക്രട്ടറി - ബിജു ആൻറണി (മാഞ്ചസ്റ്റർ) ജോയിന്റ് സെക്രട്ടറി - ജെയ്സി ജോബ് (റോംഫോർഡ്), ട്രഷറർ - സിബി സെബാസ്റ്റ്യൻ (ലണ്ടൻ), പബ്ലിക് റിലേഷൻ ഓഫിസർ- തോമസ് ജോസഫ് (ഹാർലോ). 

 

റിസോഴ്സ് ടീം കോർഡിനേറ്റർ-

റോക്സി ബേക്കർ (ലണ്ടൻ), കമ്മിറ്റി മെംബെഴ്സ്സായി ജോൾഡിൻ ജോർജ്- (മാഞ്ചസ്റ്റർ),  ജിബിൻ ജോസഫ്- (നോർത്താംപ്റ്റംൺ) ഷീനാ ലുക്ക്സൺ - (ഹെർഡ്ഫോർഡ്ഷെയർ) അതോടൊപ്പം തന്നെ ex-offio  മെംബെഴ്സ്സായി മാർട്ടിൻ ചാക്കു (നോർത്ത് സോമർസറ്റ് ) ജോസുകുട്ടി ജോസ് (ലണ്ടൻ) എന്നിവരും പ്രവർത്തിക്കുന്നതായിരിക്കും. 

 

2014 - ൽ സ്ഥാപിതമായ മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറം കഴിഞ്ഞ ആറു വർഷത്തിലധികമായി യുകെയിൽ പ്രവർത്തിച്ചുവരുന്നു. 

 

മലയാളികളായ സോഷ്യൽ വർക്കേഴ്സിനെ  ഒന്നിപ്പിക്കുവാനു, പരസ്പര സഹകരണവും ഐക്യവും വർധിപ്പിക്കാനും അതോടൊപ്പം തന്നെ സാമൂഹ്യ വികസനത്തിനായി സഹകരിച്ചു  പ്രവർത്തിക്കുന്നതിനും ഉള്ള ഒരു വേദിയായിട്ടാണ് ഈ ഫോറം രൂപം കൊണ്ടത്.

 

നാട്ടിൽ നിന്നും  യുകെയിലെ  വിവിധ കൗൺസിലുകളിലും നാഷ്ണൽ ഹെൽത്ത് സർവീസിലുമായി ജോലി ചെയ്യുന്ന ധാരാളം മലയാളി സോഷ്യൽ വർക്കേഴ്സ് അവരുടെ  ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളോടൊപ്പം തന്നെ നാട്ടിൽ നിന്നും പുതിയതായി വരുന്ന സോഷ്യൽ വർക്കേഴ്സ്സിനെ ജോലി ലഭിക്കുന്നതിനായി സഹായിക്കുകയും ചെയ്യുന്ന ഏറെ പ്രശംസയർഹിക്കുന്ന പ്രവർത്തനങ്ങളാണ് കാഴ്ച്ചവെച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ അംഗങ്ങളുടെയും സോഷ്യൽ വർക്ക് പ്രൊഫ്ഷന്റെയും ഉന്നമനത്തിനായി മറ്റു സംഘടനകളും, അസോസിയേഷനുകളുമായി സഹകരിച്ച് പ്രവർത്തിച്ചുവരുന്നു.

 

സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി IFSW ( International Federation of Social  Workers) ബ്രിട്ടീഷ് അസോസിയേഷൻ  ഓഫ് സോഷ്യൽ വർക്കേഴ്സ് (BASW), കേരളാ പ്രൊഫ്ഷണൽ സോഷ്യൽ വർക്ക് ഫോറം (KAPS) അതോടൊപ്പം തന്നെ വിവിധ യൂണിവേഴ്സിറ്റികളും കൗൺസിലുകളും ആയി സഹകരിച്ചു പ്രവർത്തിക്കുന്നതിനായി ലക്ഷ്യമിടുന്നു. 

 

സോഷ്യൽ വർക്ക് ജോലി ഉള്ളവരുടെ  തുടർ വിദ്യാഭ്യാസത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രെയിനിങ്ങുകൾ അംഗങ്ങൾക്ക് ഒത്തിരി ഉപകാരപ്രദമാകുന്നു. ഭാവിയിൽ ഇത്തരം ട്രെയിനിംങ്ങുകൾ  തുടരുന്നതിനോടൊപ്പം തന്നെ മറ്റു ഗവൺമെൻറ് സ്ഥാപനങ്ങളുടെയും, റെഗുലേറ്ററി ബോർഡുമായി സഹകരിച്ചു പ്രവർത്തിക്കുവാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുന്നു.

 

സംഘടനയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും  സഹകരിച്ചു പ്രവർത്തിക്കുന്നതിനും താല്പര്യം ഉള്ളവർ താഴെ കാണുന്ന വെബ്സൈറ്റ് വിസിറ്റ് ചെയ്യുക. http://www.ukmswforum.org 

 

സംഘടനയിൽ അംഗമാകാൻ താൽപര്യപ്പെടുന്നവർ താഴെ പറയുന്നവരുമായി ബന്ധപെടാവുന്നതാണ്.

സിബി തോമസ് - 07988996412

ബിജു ആന്റണി - 078809285451

തോമസ് ജോസഫ് - 07939492035

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com