ADVERTISEMENT

ഡബ്ലിൻ ∙ വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ്  പ്രൊവിന്സിന്റെ പതിനൊന്നാമത് ‘നൃത്താഞ്ജലി ആൻഡ് കലോത്സവം 2020 ‘ത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ജോസഫ് ചെറിയാന്‍ ജൂനിയര്‍ വിഭാഗത്തില്‍ ബ്രയാന സൂസന്‍ ബിനു, ഗ്ലെന്‍ ജോര്‍ജ്ജ് ജിജോ എന്നിവര്‍ Best Performance അവാര്‍ഡ് ജേതാക്കളായി . കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇത്തവണ മത്സരങ്ങള്‍ ഓണ്‍ലൈനായാണ്‌ നടത്തിയ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍‌വ്വഹിച്ചത് പ്രശസ്ത മജീഷ്യനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാടായിരുന്നു. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, ശ്രീനാഥ്, ഗായത്രി വര്‍മ്മ, സുദര്‍ശന്‍ കെ ഹരിതജാലകം, ഹരി നമ്പൂതിരി, ഡോ.സോജി അലക്സ് തച്ചങ്കരി, ഗണപതി രാമന്‍ നാഗരാജന്‍, അര്‍പിത് അനൂപ് ഡിസൂസ, ഷിന്റോ ബനഡിക്റ്റ്, ഏഞ്ചല്‍ രശ്മി ഡിസൂസ തുടങ്ങിയവര്‍ വിധികര്‍ത്താക്കള്‍ ആയിരുന്നു.

nrithanjali-3

സബ്ജൂനിയര്‍ വിഭാഗത്തില്‍ ആക്ഷന്‍ സോങ്ങ്, ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി ശാസ്ത്രീയ സംഗീതം, കരോക്കെ ഗാനം, കവിതാ പാരായണം, പ്രസംഗം – ഇംഗ്ലീഷ്, സിനിമാറ്റിക് ഡാന്‍സ്, എന്നീ മത്സരങ്ങള്‍ക്ക് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി മത്സരാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു.യൂറോപ്പില്‍ വളരുന്ന മലയാളി കുട്ടികളുടെ അക്ഷര ശുദ്ധി കവിതാ പാരായണം, ശാസ്ത്രീയ സംഗീതം തുടങ്ങിയ മത്സര വിധികര്‍ത്താക്കളുടെ പ്രശംസ പിടിച്ചു പറ്റി.

nrithanjali-2

ആന്‍‌എബ്രോഡ് സ്റ്റഡി ഇന്‍ അയര്‍ലണ്ട് , ഇന്‍‌ഗ്രേഡിയന്റ്സ് ഏഷ്യന്‍ മാര്‍ക്കറ്റ്, എലൈറ്റ് ഫുഡ്സ്, നിള ഫുഡ്സ്, ചിത്രം ടിവി അയര്‍ലൻഡ് എന്നിവര്‍ ‘നൃത്താഞ്ജലി & കലോത്സവം 2020 ‘ ന്റെ സ്പോണ്‍സര്‍മാരായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com