ADVERTISEMENT

ബിർമിങ്ങ്ഹാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ലണ്ടൻ റീജിയനിലേക്കു ഫാ. അനീഷ് നെല്ലിക്കലിനെയും ഫാ. ജോസഫ് മുക്കാട്ടിനെയും   രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പുതിയതായി നിയമിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു. 

ലണ്ടൻ റീജിയണിലെ ഹോളി ക്വീൻ ഓഫ് റോസറി മിഷൻ, ഔർ ലേഡി ഓഫ് ഡോളേഴ്‌സ് പ്രോപോസ്ഡ് മിഷൻ, സെന്റ് സേവ്യേഴ്സ് പ്രോപോസ്ഡ് മിഷൻ എന്നീ മിഷനുകളുടെ ചുമതല നൽകിയിരിക്കുന്ന റവ .ഫാ. അനീഷ് നെല്ലിക്കൽ തൃശൂർ അതിരൂപത അംഗമാണ്. സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷൻ, സെന്റ് മോണിക്ക മിഷൻ, സെന്റ് പീറ്റർ പ്രൊപ്പോസഡ്‌ മിഷൻ, സെന്റ് ജോർജ് പ്രോപോസ്ഡ് മിഷൻ എന്നീ മിഷനുകളുടെ ചുമതല നൽകിയിരിക്കുന്ന ഫാ. ജോസഫ് മുക്കാട്ട്  ബൽത്തങ്ങാടി രൂപത അംഗമാണ്. 

ഇരുവരുടെയും രൂപതാ കുടുംബത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായും ഇവരുടെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രാർഥനാ നിർഭരമായ ആശംസകൾ നേരുന്നതായും രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com