ADVERTISEMENT

ലണ്ടൻ∙യുകെയിലെ സോഷ്യലിസത്തിന്റെയും ഇടതുപക്ഷ ചിന്താഗതിയുടെയും വക്താക്കളായ സമീക്ഷ യുകെയുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷ, യുകെയിലെ യുവ തലമുറയിലെ വനിതകളുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷത്തിലേക്കു നീങ്ങുന്നു. യുകെയിലെ ഉജ്ജ്വല സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന സംഘടന എന്ന നിലയിൽ സ്ത്രീ സമീക്ഷ, യുകെയിലെ മലയാളി സ്ത്രീകളുടെ മനസിൽ നേരത്തേ തന്നെ ചിരപ്രതിഷ്ഠ നേടിയിരുന്നു. 

 

കേരളത്തിലെ സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരുന്ന അവഗണനകളിൽ നിന്നും മോചനം നേടുന്നതിനു വേണ്ടി നവോഥാന പ്രസ്ഥാനം വഹിച്ച പങ്ക് സുപ്രധാനമായിരുന്നു എന്ന തിരിച്ചറിവ് ഉൾക്കൊണ്ട്, നവോഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി കേരളത്തോടൊപ്പം ചേർന്നു, ലണ്ടനിൽ സ്ത്രീ സമീക്ഷ സംഘടിപ്പിച്ച വനിതാ മതിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീ ശാക്തീകരണത്തിനായി ലോകത്ത് എന്നും നിലകൊണ്ടതു സോഷ്യലിസ്റ്റ് ചേരിയായിരുന്നു എന്നതിനാൽ തന്നെ യുകെയിലെ മലയാളി പുതുതലമുറയെ മുന്നിൽ കണ്ടു പ്രവർത്തിക്കുന്ന സ്ത്രീ സമീക്ഷക്ക് വളരെയേറെ സംഭാവനകൾ നൽകാൻ കഴിയുമെന്ന് ഉറക്കെ പ്രഖ്യാപിച്ച് സ്ത്രീ സമീക്ഷ നടത്തുന്ന വനിതാ ദിന ആലോഷ പരിപാടിയിലേക്ക് എല്ലാവരേയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. 

 

കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടന്റെ വിമൻസ് വിങ് ലീഡായ സഖാവ് ആൻ പാപ്പ ജോർജിയോ അതിഥിയായി പങ്കെടുക്കുന്ന മീറ്റിംഗിൽ, ദൃശ്യം 2 ഫെയിം സിനിമാതാരം രജ്ഞിനി ജോർജ്, കേരളത്തിൽ സ്ത്രീ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന 'വിങ്സ് കേരള'യുടെ എക്സിക്യൂട്ടീവ് അംഗം അഡ്വ. സുധ ഹരിദ്വാർ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഡയറക്ടർ ജിയോ ബേബി എന്നിവർ അതിഥികളായെത്തി സംസാരിക്കുന്നു. 

 

അവരോടൊപ്പം യുകെയിലെ സ്ത്രീ സമീക്ഷ പ്രതീക്ഷയോടെ നോക്കിക്കാണുന്ന, യു കെ യിലെ സ്ത്രീ സമീക്ഷയുടെ ജ്വലിക്കുന്ന നക്ഷത്രങ്ങളായ, ഭാവി വാഗ്ദാനങ്ങൾ ആര്യ ജോഷി, സാന്ദ്ര സുഗതൻ, ആര്യശ്രീ ഭാസ്കർ , സ്നേഹ മറിയ ഏബ്രഹാം എന്നിവരും അവരുടെ പുത്തൻ ആശയങ്ങളുമായെത്തുന്നു. മരിയ രാജുവിന്റെ നൃത്തത്തോടു കൂടി പരിപാടികൾ ആരംഭിക്കും. കൂടാതെ ഈ ലോക്ഡൗൺ കാലത്ത് മലയാളിയുടെ സർഗവാസനയെ പരിപോഷിപ്പിക്കുന്നതിനായി അനവരതം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സമീക്ഷ സർഗവേദി, മുതിർന്നവർക്കായി നടത്തിയ നാടൻ പാട്ട് മത്സരത്തിലെ വിജയികളായ സ്നേഹ ഷിനു, ദിവ്യ പ്രിയൻ എന്നിവർ തങ്ങളുടെ നാടൻ പാട്ടുമായി സമ്മേളനത്തിന് കൊഴുപ്പേകുന്നു.

 

സമീക്ഷ സർഗ്ഗവേദി മത്സരവിജയിയായ മരിയ രാജുവിന്റെ നൃത്തത്തോടെ തുടങ്ങുന്ന ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്, സ്വപ്ന പ്രവീൺ, സീമ സൈമൺ, ജൂലി ജോഷി, ധന്യ സുഗതൻ, രാജി ഷാജി, പ്രതിഭ കേശവൻ, ചിഞ്ചു സണ്ണി എന്നിവരാണ്. ഈ ഞായറാഴ്ച ( മാർച്ച് മാസം 14) യുകെ സമയം ഉച്ചയ്ക്ക് 12.30 മുതൽ 2.30 വരെ നടക്കുന്ന വനിത സമീക്ഷയുടെ ആ മഹത് സമ്മേളനത്തിൽ ഭാഗഭാക്കാവുന്നതിന് സ്ത്രീ സമീക്ഷ എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

 

സമ്മേളനം തത്സമയം കാണുന്നതിനായി ഈ ഞായറാഴ്ച 12.30ന് താഴെ കൊടുത്തിരിക്കുന്ന സൂം ലിങ്കിലോ അല്ലെങ്കിൽ സമീക്ഷയുടെ ഓഫീഷ്യൽ ഫേസ് ബുക്ക് പേജിന്റെ ലിങ്കിലോ, ഗ്ലോബൽ മല്ലു കോമറെഡ്‌സ് (GMC) എന്ന ഫേസ്ബുക് പേജിന്റെ ലിങ്കിലോ കയറണമെന്ന് സ്ത്രീ സമീക്ഷക്ക് വേണ്ടി, സമീക്ഷ യുകെ നാഷണൽ പ്രസിഡന്റ്‌  സ്വപ്ന പ്രവീൺ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com