ADVERTISEMENT

ലണ്ടൻ ∙  ആലപ്പുഴ, ഹരിപ്പാട്  നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികൾക്കു വേണ്ടിയുള്ള ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് അഭ്യർഥന ഡോ.ശശി തരൂർ എംപി  പ്രകാശനം ചെയ്തു. ആദ്യ കോപ്പി ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിക്കു വേണ്ടി  കെ. സുധീർ ഏറ്റു വാങ്ങി.

ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസിന്റെ (ആലപ്പുഴ) തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ പുരോഗമിക്കുകയാണ്. കോ-ഓര്‍ഡിനേറ്റര്‍ സൈമണ്‍ ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്ലോബൽ പ്രവാസി കോണ്ഗ്രസ് അംഗങ്ങൾ റിനു വർഗീസ് , സാംജി മാത്യു, സ്റ്റീഫൻ ജേക്കബ് (ഡിസിസി അംഗം), ആർ. മോഹനൻ (ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം) തുടങ്ങിയവർ പങ്കെടുത്തു.

global-pravasi-congress-alp

ജില്ലയിലെ ഒന്‍പത് നിയോജക മണ്ഡലങ്ങളിലും  ഗ്ലോബല്‍ പ്രവാസി കോണ്‍ഗ്രസ്  ആലപ്പുഴ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണം  പുരോഗമിക്കുന്നതായി പ്രസിഡന്റ് അജിത്ത് മുതയില്‍, വൈസ് പ്രസിഡന്റ്  സുനില്‍ ടി  രാജു, യൂകെ കോ-ഓർഡിനേറ്റർ  സുരാജ് കൃഷ്ണൻ എന്നിവര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com