ADVERTISEMENT

ലണ്ടൻ ∙ സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ നാളെ നടക്കും. പ്രമുഖ വചന പ്രഘോഷകനും സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രികളുടെ ഡയറക്ടറുമായ റവ. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ അനുഗ്രഹ സന്ദേശമേകിക്കൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പങ്കെടുക്കും. വെസ്റ്റ് മിനിസ്റ്റർ രൂപത വൈദികൻ മോൺസിഞ്ഞോർ. ഷേമസ് ഒബോയിൽ  ഇംഗ്ലീഷ് കൺവെൻഷനിൽ  ശുശ്രൂഷകളിൽ പങ്കുചേരും. 

മാനുഷിക ജീവിതാന്തരീക്ഷത്തെ തകിടംമറിക്കുന്ന വർത്തമാനകാല  പ്രതിബന്ധങ്ങളെയും ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളെയും യേശുവിൽ അതിജീവിച്ച്  വിവിധ ഭാഷാ ദേശക്കാരായ അനേകർക്ക് യേശുവിൽ പുതുജീവനും പ്രത്യാശയുമേകിക്കൊണ്ട് നടന്നുവരുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലാണ് നടക്കുക. മൾട്ടിക്കൾച്ചറൽ സംസ്ക്കാരം നിലനിൽക്കുന്ന യൂറോപ്പിൽ ലോകസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോൻ യുകെയുടെ സ്ഥാപക ഡയറക്ടർ റവ. ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ കോവിഡ് മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഓൺലൈനിൽ നടക്കുമ്പോഴും 8894210945 എന്ന നമ്പറിൽ സൂം ലിങ്ക് വഴി പ്രാർഥിക്കുന്നതിനും സ്പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് 

കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിൽ യുകെ സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കൺവെൻഷൻ. 12 മുതൽ 2 വരെ കുട്ടികൾക്കും 2 മണിമുതൽ 4 വരെ ഇംഗ്ലീഷിലും കൺവെൻഷൻ നടക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും.

WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫെയ്സ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ 2021 ഏപ്രിൽ 10 ന് ശനിയാഴ്ച്ച രാവിലെ 9 മുതൽ ഏവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ ‭+44 7506 810177‬, അനീഷ്: ‭07760 254700‬, ബിജുമോൻ മാത്യു: ‭07515 368239‬.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com