ADVERTISEMENT

ബര്‍ലിന്‍∙ കൊറോണ വൈറസ് ബാധിച്ചു മരിച്ചവര്‍ക്ക് ജര്‍മനി ആദരാജ്ഞലിയര്‍പ്പിച്ചു. ഞായറാഴ്ച ബര്‍ലിനിലെ കണ്‍സേര്‍ട്ട് ഹൗസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ദേശീയ അനുസ്മരണ ദിനമായി ആചരിച്ചു. ചടങ്ങില്‍ പ്രസംഗിച്ച ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെൻമൈയര്‍ വൈറസ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കളുടെ ദുഖത്തില്‍ പങ്കുചേര്‍ന്നു രാജ്യത്തിന്റെ ആദരവും അനുശോചനവും അറിയിച്ചു.

പ്രാർഥനാ നിര്‍ഭരമായി മരിച്ചവരുടെ ആത്മശാന്തിക്കായി പ്രസിഡന്റ് സ്റ്റെൻമൈയര്‍ മെഴുകുതിരി കത്തിച്ചു. കൊറോണ വൈറസ് ഇരകളുടെ സ്മരണയ്ക്കായി മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഢ്യത്തിന്റെ ഒരു നിമിഷമായി ആചരിക്കാന്‍ അദ്ദേഹം അഭ്യർഥിച്ചു. ഇരുണ്ട സമയത്ത് അനുകമ്പ കാണിക്കാനാണ് ലൈറ്റുകള്‍ തെളിക്കുന്നതെന്നു സ്റ്റെൻമൈയര്‍ പറഞ്ഞു. ചാന്‍സലര്‍ അംഗല മെര്‍ക്കലും അനുസ്മരണ പരിപാടികളില്‍ പങ്കെടുത്തു.

യുദ്ധത്തിനും നാശത്തിനും എതിരെ ബര്‍ലിനില്‍ ഒരു സ്മാരകമായി നിലകൊള്ളുന്ന കൈസര്‍ വില്‍ഹെം മെമ്മോറിയല്‍ പള്ളിയില്‍ ഇരുനേതാക്കളും ശുശ്രൂഷയില്‍ പങ്കെടുത്തു. പാന്‍ഡെമിക് നിയന്ത്രണങ്ങള്‍ ഇപ്പോഴും പ്രാബല്യത്തില്‍ വരുന്നതിനാല്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു, ചടങ്ങുകള്‍ ടെലിവിഷനില്‍ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു.

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ ഇരകളായി 80,000 ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 2020 മാര്‍ച്ച് 9 നാണ് ജർമനിയില്‍ ആദ്യത്തെ രണ്ടു കൊറോണ വൈറസ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. എസെന്‍ പട്ടണത്തിലെ 89 വയസ്സുള്ള ഒരു സ്ത്രീയും ഹെന്‍സ്ബെര്‍ഗിലെ 78 വയസ്സുള്ള പുരുഷനുമായിരുന്നു മരിച്ചത്.

രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറിനുള്ള 9609  പുതിയ രോഗികളെയും 297  പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സിഡെന്‍സ് റേറ്റ് 162.4  ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com