sections
MORE

റോമിലെ പൈൻ മരങ്ങൾക്ക് ഭീഷണിയായി പരാന്നഭോജികൾ; സംരക്ഷിക്കാൻ ധനസഹായം

italy-pine-trees
SHARE

റോം ∙ നഗരത്തിന്റെ തലയെടുപ്പായി  നിലകൊള്ളുന്ന പൈൻ മരങ്ങളെ നാശത്തിൽനിന്ന് സംരക്ഷിക്കുന്നതിന് അധികൃതർ ധനസഹായം പ്രഖ്യാപിച്ചു. പരാന്നഭോജികളായ കീടങ്ങളുടെ അക്രമണത്തെ തുടർന്നു റോമിലെ പൈൻ മരക്കൂട്ടങ്ങൾ വലിയ ഭീഷണി നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് ലാസിയോ റീജിയൻ ഗവർണർ നിക്കോള സിങ്കരെത്തി അഞ്ചു ലക്ഷം യൂറോയുടെ ധനസഹായം പ്രഖ്യാപിച്ചത്.

പൈൻ‌ ടോർട്ടിസ് സ്കെയിൽ‌  എന്ന പ്രാണികളാണ് റോമിന്റെ പൈതൃക മുഖമുദ്രയായ നൂറ്റാണ്ടുകൾ പ്രായമുള്ള പൈൻ മരങ്ങളുടെ നാശത്തിന് കാരണം. ഈ പ്രാണികളുടെ സ്രവം വൃക്ഷ ശിഖരങ്ങളിൽ പറ്റിപ്പിടിച്ച് രൂപപ്പെടുന്ന പൂപ്പൽ പൈൻ മരങ്ങളെ നശിപ്പിക്കുകയാണ്. 

ഇറ്റലിയുടെ ചരിത്രപരവും കലാപരവും പാരിസ്ഥിതികവുമായ പൈതൃകം സംരക്ഷിക്കുന്നതിനായി രൂപീക്ഷിച്ച  'ഇറ്റാലിയ നോസ്ട്ര' എന്ന സംഘടന, ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മത്തരെല്ലയോട് അഭ്യർഥിച്ചതിനെ തുടർന്നാണ് ലാസിയോ ഗവർണർ ധനസഹായം അനുവദിച്ചത്. 

റോം നഗരവുമായി സഹകരിച്ച് പൈൻ മരങ്ങൾ സംരക്ഷിക്കാനുള്ള ഒരു പദ്ധതിക്ക് നേരത്തേ തുടക്കമിട്ടിരുന്നു. എന്നാൽ  കോവിഡ് -19 പ്രതിസന്ധി കാരണം പ്രവർത്തനം നടപ്പിലായില്ല.

വിവിധ പ്രകൃതിസംരക്ഷ പദ്ധതികളുടെ ഭാഗമായി  ലാസിയോയിൽ ദശലക്ഷക്കണക്കിന് പുതിയ പൈൻ മരങ്ങൾ നട്ടുപിടിപ്പിക്കുന്നുണ്ട്. എങ്കിലും നിലവിലുള്ള മരങ്ങളെ സംക്ഷിക്കേണ്ടത് ഏറ്റവും ഗൗരവമായ കാര്യമാണെന്ന് സിങ്കരെത്തി പറഞ്ഞു.

italy-pine-trees-2

വൃക്ഷങ്ങളുടെ തായ്ത്തടിയിൽ  മരുന്നുകൾ കുത്തിവയ്ക്കുന്നതുൾപ്പെടെ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിലും അതൊന്നും കാര്യമായ ഫലം ചെയ്യുന്നില്ല എന്നത് പരിസ്ഥിതി സ്നേഹികളിൽ ആശങ്കയുണർത്തുന്നുണ്ട്.

2015 ൽ വടക്കേ അമേരിക്കയിൽ നിന്ന് ഇറ്റലിയിൽ എത്തിപ്പെട്ടതാണ് പൈൻ ടോർട്ടിസ് സ്കെയിൽ കീടങ്ങൾ എന്നാണ് വിലയിരുത്തുന്നത്. നേപ്പിൾസിന് ചുറ്റുമുള്ള തെക്കൻ കാമ്പാനിയ മേഖലയിലാണ് ആദ്യമായി ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.

ഈ കീടങ്ങൾ തെക്ക്-മധ്യ ഇറ്റലിയിലുടനീളം വളരെ വേഗത്തിലും ഭയാനകമായ തോതിലും വ്യാപിച്ചു. ഏതാനും വർഷങ്ങൾക്ക് മുൻപാണ് റോമിന്റെ തെക്കേ അതിർത്തിയിൽ ഇവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA