sections
MORE

ജോസ് ജോസഫിന്റെ പൊതുദർശനവും സംസ്കാരവും ഏപ്രിൽ 27ന്

SHARE

ലണ്ടൻ∙ വോക്കിങ്‌ , വെയ്  ബ്രിഡ്ജിൽ  കഴിഞ്ഞ ദിവസം അന്തരിച്ച ജോസ് ജോസഫ്  ഓടയ്ക്കലിന്റെ  (66) പൊതുദർശനവും  സംസ്കാര ചടങ്ങും ഏപ്രിൽ 27നു നടക്കും. കോവിഡ്  പ്രോട്ടോക്കോൾ  പൂർണമായും പാലിച്ചുകൊണ്ട്  മാത്രമായിരിക്കും അന്തിമോപചാര ചടങ്ങുകൾ നടത്തുന്നത് എന്നു ബന്ധുക്കൾ  അറിയിച്ചിട്ടുണ്ട്  രാവിലെ പത്തര മുതൽ ഒന്നര വരെ  പൊതുജനങ്ങൾക്കും മറ്റും  വോൾട്ടൻ ഓൺ തേമ്സിലെ സെന്റ്.എർകൺവാൾഡ്സ് പള്ളിയിൽ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയ്ക്കു ശേഷം ഫാദർ റോയ്  മുത്തുമാക്കലിന്റെ  കാർമ്മികത്വത്തിൽ നടക്കുന്ന സംസ്‌കാരച്ചടങ്ങിൽ  വളരെ അടുത്ത കുടുംബാംഗങ്ങൾക്കു മാത്രമേ പങ്കെടുക്കുവാൻ സാധിക്കൂ. 

അന്തിമോപചാരം അർപ്പിക്കുവാൻ എത്തുന്നവർക്കു മൃതദേഹത്തിൽ പൂക്കളോ റീത്തോ സമർപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്നതും  ബന്ധുക്കൾ  അറിയിക്കുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  ജോസുചേട്ടന് അന്ത്യയാത്ര പറയുവാൻ ജോസ് ചേട്ടന്റെ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ  നിരവധി മലയാളികൾ ഇന്നു പള്ളിയിൽ  എത്തിച്ചേരും. പള്ളിയുടെ വിലാസം :

St. Erconwald’s Catholic Church,

22 Esher Avenue

Walton on Thames

Surrey

KT12 2TA

കണ്ണൂർ ജില്ലയിൽ എടൂർ പള്ളി ഇടവകാംഗമായിരുന്ന ഓടയ്ക്കൽ കുടുംബാംഗമായ പരേതരായ ജോസഫിന്റെയും എലിക്കുട്ടിയുടെയും മകനാണ് ജോസ് ജോസഫ് . നാലു സഹോദരിമാരും രണ്ടു സഹോദരന്മാരും ഉണ്ട് .

വോക്കിങ്ങിന് സമീപം വെയ്‌ബ്രിഡ്‌ജിൽ താമസിച്ചുവന്നിരുന്ന ജോസ് വൈറ്റിലി വില്ലേജിൽ സീനിയർ കെയറർ ആയി ജോലി ചെയ്‌തു വരികയായിരുന്നു . ഏതാനും നാളുകൾക്കു മുൻപാണു ജോലിയിൽ നിന്നും പെൻഷൻ ആയത്. വോക്കിങ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ട്രസ്റ്റി ആയി പ്രവർത്തിച്ചുവന്നിരുന്ന .

എടൂർ സ്വദേശിനിയായ പരേതന്റെ ഭാര്യ തകിടിയേൽ കുടുംബാംഗമായ മോളി തോമസ് വൈറ്റിലി വില്ലേജിൽ സീനിയർ നേഴ്സ് ആയി ജോലി ചെയ്യുന്നു . രണ്ടു മക്കൾ ആണ് ഉള്ളത് . മൂത്തമകൾ സൗമ്യ ഭർത്താവ് ജോമിത്, രണ്ടാമത്തെ മകൻ ജോമി ഭാര്യ മിന്ന എന്നിവർ യുകെയിൽ ജോലി ചെയ്യുന്നു.

വോക്കിങ്ങ് കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ ജെയിൻ ജോസഫിന്റെ ഭാര്യ ഡോളി ജെയിനും പരേതനായ ജോസിന്റെ ഭാര്യ മോളിയും സഹോദരിമാരാണ് .

വോക്കിങ് മലയാളി കൾച്ചറൽ അസോസിയേഷനും  വോക്കിങ് മലയാളി അസോസിയേഷനുംഅനുശോചനവും ആദരാഞ്ജലിയും രേഖപ്പെടുത്തി 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EUROPE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിത്യജ്വാലയായ് ചെന്താരകം

MORE VIDEOS
FROM ONMANORAMA