ADVERTISEMENT

ലണ്ടൻ ∙ കോവിഡ് മഹാമാരിയുടെ അത്യന്തം ഭയാനകമായ സാഹചര്യത്തിൽ ഇന്ത്യക്കുവേണ്ടി സെഹിയോൻ അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രികളുടെ നേതൃത്വത്തിൽ 21 ദിവസത്തെ തുടർച്ചയായ ഉപവാസ പ്രാർഥന ഇന്നലെ ഏപ്രിൽ 27 മുതൽ ആരംഭിച്ചു. മേയ് 17 ന് സമാപിക്കും. ഇന്ത്യയെ പൂർണ്ണമായും ദൈവ കരങ്ങളിൽ സമർപ്പിച്ചുകൊണ്ട് പൂർണ്ണമായും ഉപവാസ, പരിത്യാഗ പ്രവർത്തികളിലേർപ്പെട്ട് നടക്കുന്ന പ്രാർഥനാ യജ്ഞത്തിന് ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിൽ, ബ്രദർ ജോസ് കുര്യാക്കോസ്, ബ്രദർ സാജു വർഗീസ് എന്നിവർ നേതൃത്വം നൽകും.

പൂർണ്ണമായ ഒരുക്കത്തോടെ ഉപവസിച്ച് പ്രാർഥിക്കാൻ 21 ദിവസത്തേക്കും ഇതിനോടകം നിരവധിപേർ തയാറായിക്കഴിഞ്ഞു. പരിത്യാഗ പ്രവർത്തികളിൽ ഒരേമനസ്സോടെ ഒരുമിക്കുന്ന, വചനം മാംസമാകുന്ന‌,  ഈ യജ്ഞത്തിൽ ഇനിയും പങ്കാളികളാകുവാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്ന് സെഹിയോൻ അഭിഷേകാഗ്നി മിനിസ്ട്രി അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: ജോസ് കുര്യാക്കോസ് 07414 747573.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com