ADVERTISEMENT

ബ്രസല്‍സ് ∙ യുഎസില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് വരുന്ന വേല്‍ക്കാലത്തോടെ പിന്‍വലിക്കാനുള്ള ആലോചനയിലാണ് യൂറോപ്യന്‍ യൂണിയന്‍. യുഎസും യൂറോപ്യന്‍ യൂണിയനും ഒരേ വാക്സീനുകള്‍ക്ക് അഗീകാരം നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ഇതു സാധ്യമാകുമെന്ന് യൂറോപ്യന്‍ കമ്മിഷ് പ്രസിഡന്റ് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ പറഞ്ഞു.

അതേസമയം, ഇളവുകള്‍ പ്രാബല്യത്തില്‍ വരുന്ന കൃത്യമായ തീയതികള്‍ ഉര്‍സുല വ്യക്തമാക്കിയില്ല. വാക്സീന്‍ എടുത്തവര്‍ക്ക് മാത്രമായിരിക്കും യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുക എന്നാണ് സൂചന. ഒരു വര്‍ഷമായി യുഎസില്‍നിന്ന് യൂറോപ്യന്‍ യൂണിയനിലേക്ക് അനിവാര്യമല്ലാത്ത യാത്രകള്‍ അനുവദിക്കുന്നില്ല. അടുത്ത ടൂറിസ്റ്റ് സീസണോടെ ഇത് അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.

കോവിഡ് 19 നെതിരെ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയ അമേരിക്കക്കാര്‍ക്ക് ഈ വേനല്‍ക്കാലത്ത് യൂറോപ്യന്‍ യൂണിയന്‍ സന്ദര്‍ശിക്കാന്‍ കഴിയുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ അറിയിച്ചത്.27 അംഗരാജ്യങ്ങള്‍ നിരുപാധികമായി ഇഎംഎ അംഗീകരിച്ച വാക്സീനുകള്‍ വാക്സിനേഷന്‍ എടുക്കുന്ന എല്ലാവരെയും സ്വീകരിക്കും ഡെര്‍ ലെയ്ന്‍ പറഞ്ഞു.

ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ & ജോണ്‍സണ്‍ എന്നിവര്‍ നിര്‍മ്മിച്ച കോവിഡ് 19 വാക്സിനുകള്‍ യുഎസ് ആരോഗ്യ അധികൃതര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്, ഇവയെല്ലാം യൂറോപ്യന്‍ യൂണിയനില്‍ ഉപയോഗിക്കാന്‍ അധികാരമുള്ളവയാണ്. 

വാക്സിനേഷന്‍ പാസ്; ഇയു പാര്‍ലമെന്റ് അംഗീകരിച്ചു

കോവിഡ് 19 യാത്രാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. അടുത്ത ടൂറിസ്റ്റ് സീസണിനായി തയാറെടുക്കുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ മുന്നോടിയായി യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് യാത്രാ സര്‍ട്ടിഫിക്കറ്റുകള്‍. കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഡിജിറ്റല്‍ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റിനുപകരം സര്‍ട്ടിഫിക്കറ്റിനെ "ഇയു കോവിഡ് 19 സര്‍ട്ടിഫിക്കറ്റ്" എന്ന് നാമകരണം ചെയ്തു. ഈ നിര്‍ദ്ദേശത്തെ 540 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 119 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു, 31 പേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സര്‍ട്ടിഫിക്കറ്റിന് പരമാവധി 12 മാസം വരെ കാലാവധി ഉണ്ടാവും.

ഡിജിറ്റല്‍ അല്ലെങ്കില്‍ പേപ്പര്‍ ഫോര്‍മാറ്റിലുള്ള സര്‍ട്ടിഫിക്കറ്റില്‍, ഒരു വ്യക്തിക്ക് കൊറോണ വൈറസിനെതിരെ വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും അല്ലെങ്കില്‍, അവര്‍ക്ക് സമീപകാലത്ത് നെഗറ്റീവ് പരിശോധനാ ഫലമുണ്ടായതായും അല്ലെങ്കില്‍ അണുബാധയില്‍ നിന്ന് മുക്തി നേടിയതായും സാക്ഷ്യപ്പെടുത്തിയിരിയ്ക്കും. യൂറോപ്യന്‍ യൂണിയന്‍ കോവിഡ് 19 സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ള യാത്രക്കാര്‍ക്ക് അധിക യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ല. ഇവര്‍ക്ക് ക്വാറന്റീനിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com