ADVERTISEMENT

ബര്‍ലിന്‍∙ ഫിലിപ്പോസ് മാര്‍ കിസോസ്റ്റം വലിയ മെത്രാപ്പോലിത്തയുടെ വിയോഗത്തില്‍ ജര്‍മനിയിലെ മലങ്കര കത്തോലിക്കാസമൂഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജര്‍മനിയിലെ മലങ്കര കത്തോലിക്കാ വൈദികരുടെയും സിസ്റേറഴ്സിന്റെയും അല്‍മായരുടെയും നാമത്തില്‍ അനുശോചിക്കുന്നതായി കോ ഓര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസ് കോയിക്കല്‍ അറിയിച്ചു.

 

ദൈവസ്നേഹത്തെ യാതൊരു കുറവുമില്ലാതെ ജാതിമത ഭേദമെന്യേ സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിപഥത്തിലൂടെ കാണിച്ചുതന്നെ ഒരു ആത്മീയ ആചാര്യനും എന്നും നന്മയുടെ നിറകുടമായി ജീവിച്ച തിരുമേനിയുടെ വേര്‍പാട് മാര്‍ത്തോമാ സഭയ്ക്കും മക്കള്‍ക്കും മാത്രമല്ല എല്ലാവര്‍ക്കും ഒരു തീരാനഷ്ടമാണന്നും സരസസംഭാഷണത്തിലൂടെ ദൈവിക ചൈതന്യം വിതറിയ വ്യക്തിത്വമായിരുന്നു തിരുമേനിയുടേതെന്നും സന്തോഷച്ചന്‍ അനുസ്മരിച്ചു.

 

ജര്‍മനിയിലെ മാര്‍തോമ്മാസഭാ മക്കളുടെയും സഭയ്ക്ക് നേതൃത്വം നല്‍കുന്നവടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിലൂടെ സന്തോഷച്ചന്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com