ADVERTISEMENT

സൂറിക്∙ നാട്ടിൽ അവധിക്കു പോയി മടങ്ങിയ ഇന്ത്യൻ വിദ്യാർഥി കിഴക്കൻ ജർമനിയിലെ ഡ്രെസ്ഡനിൽ  കോവിഡ് ബാധയെ തുടർന്നു മരിച്ചു. ഏപ്രിൽ അവസാനം ബംഗളൂരുവിൽ നിന്നെത്തിയ വിദ്യാർഥി വിമാനത്താവളത്തിൽ നടത്തിയ കൊറോണ സ്‌പീഡ്‌ ടെസ്റ്റിൽ നെഗറ്റീവ് ആകുകയും മേയ് 9 വരെ ക്വാറന്റീനിൽ കഴിഞ്ഞിരുന്നതുമാണ്. ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്ന വിദ്യാർഥി കോവിഡ് ലക്ഷണങ്ങളെ തുടർന്ന് കഴിഞ്ഞ മാസം 25 ന് ആശുപത്രിയിൽ അഡ്‌മിറ്റായി, ജൂൺ ഒന്നിനായിരുന്നു മരണം. കൊറോണയുടെ ഡെൽറ്റ വകഭേദത്തെ തുടർന്നാണോ മരണം എന്നു സംശയിക്കുന്നു. 

quarantaene_wohnhaus-100-resimage_v-variantBig16x9_w-960

 

njvjm2m50frp7r9n1pmmy1rgsncwcbcm

ഡ്രെസ്ഡനിലെ ഹിൽഡെബ്രാൻഡ് സ്ട്രീറ്റിലെ 15 നിലകളുള്ള സ്റ്റുഡന്റ്‌ ആശുപത്രിയിലായിരുന്നു മരിച്ച വിദ്യാർഥി താമസിച്ചിരുന്നത്. ജൂൺ എട്ടു വരെ ഇവിടെ നിന്ന് ആർക്കും പുറത്തുപോകാൻ അനുവാദമില്ല. പരിസരം പൊലീസിന്റെയും ആരോഗ്യവകുപ്പിന്റെയും നിയന്ത്രണത്തിലാണ്. കൂടുതലും വിദേശ വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലെ 200 ഓളം പേർക്ക് പിസിആർ ടെസ്റ്റ് നടത്തിയിരിക്കുന്നു.  

ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടുതലായ സാഹചര്യത്തിൽ എല്ലാ യൂറോപ്യൻ രാജ്യങ്ങളും ഇന്ത്യയെ റെഡ്‌ലിസ്റ്റിൽ ആക്കിയിരിക്കുകയാണ്.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com