ADVERTISEMENT

ലണ്ടൻ ∙ സമീക്ഷ യുകെ എന്ന ഇടതുപക്ഷ പുരോഗമന കലാസാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണ സമാഹരണം പുരോഗമിക്കുന്നു. ഇതിനായി ബ്രാഞ്ച് തലത്തിൽ ബിരിയാണി മേളകൾ നടന്നു വരുന്നു. ഒരു മാസമായി നടക്കുന്ന പ്രവർത്തനങ്ങൾ ഈ മാസം 25 നു അവസാനിക്കും.

sameeksha-biriyani-challenge-2

സമീക്ഷ കൊവെൻട്രി ആൻഡ് വാർവിക്ക് ബ്രാഞ്ചിൽ നടന്ന ബിരിയാണി മേള ജാതി–മത–വംശ വ്യത്യാസമില്ലാതെ ആളുകൾ നെഞ്ചേറ്റി. സമീക്ഷ പ്രവർത്തകർക്കൊപ്പം കൊവെൻട്രിയിലെ ഏഴുവയസ്സുകാരൻ ആദി, പുലർച്ചെ 6 മണി മുതൽ കൂടിയത് ഏവർക്കും ആവേശമായി. ബ്രിട്ടീഷ് വംശജ ഡെബ്ബി വില്യംസും സമീക്ഷ പ്രവർത്തകർക്കൊപ്പം കേരളത്തിനായി കൈകോർത്തു.

sameeksha-biriyani-challenge-4

സമീക്ഷയുടെ ബിരിയാണി ചലഞ്ചിനായി സ്വന്തം ഹോട്ടലും കിച്ചനും തുറന്നു കൊടുത്ത ഡോക്ടർ ബാൽ സിധുവും പത്നി ചരൺ സിധുവും പ്രവർത്തകർക്ക് നൽകിയ പിന്തുണ എടുത്ത് പറയേണ്ടതാണ്. ഷെഫ് ഓൺ ക്ലൗഡ് കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമ വിവേക് ജയരാജ്, സമീക്ഷയുടെ നാഷനൽ കമ്മിറ്റി അംഗം പ്രവീൺ, ക്ലിന്റ് തോമസ്, സമീക്ഷ യൂണിറ്റ് അംഗങ്ങളും യൂണിവേഴ്സിറ്റി സ്റ്റുഡന്റസും ആയ ഷിനു ഷിബു, നൗഫൽ സുൽത്താൻ, അജ്മൽ മുഹമ്മദ്‌സലീം, നെബിൽ അഫി എന്നിവരും ലിജു തോമസ്, വിശാൽ പട്ടേൽ സമീക്ഷ കൊവെൻട്രി ആൻഡ് വാർവിക്ക് ബ്രാഞ്ച് പ്രസിഡന്റ് ഏബ്രഹാം കുര്യൻ, ജുബിൻ അയ്യാരി, നാഷനൽ പ്രസിഡന്റ് സ്വപ്ന പ്രവീൺ,  ലെസ്റ്റർഷെയറിലെ അജീഷ് കൃഷ്ണൻ, സുബിൻ സുഗുണൻ, അനീഷ് ജോസ്, അനു അംബി തുടങ്ങിയ പ്രവർത്തകരുടെ ഒരാഴ്ചയോളം നീണ്ട കഠിന പ്രയത്നമാണ് ഈ ബിരിയാണി മേളയെ ഒരു വൻ വിജയമാക്കി മാറ്റിയത്.

sameeksha-biriyani-challenge-5

ഏകദേശം 570 ഓളം ബിരിയാണികൾ ആണ് കൊവെൻട്രിയിലും സമീപ പ്രദേശങ്ങളിലും ആയി ഇവർ വിതരണം ചെയ്തത്. ലഭിച്ച തുകയിൽ നിന്നും ചിലവുകൾ കുറച്ച്, മിച്ചം വന്ന 1600 പൗണ്ട് കൊവെൻട്രി ആൻഡ് വാർവിക്ക് ബ്രാഞ്ച് സമീക്ഷ ദേശീയ കമ്മറ്റിക്ക് കൈമാറും. ബിരിയാണി ചലഞ്ചുമായി സഹകരിച്ച എല്ലാ നല്ലവരായ കൊവെൻട്രി-വാർവിക് ഏരിയയിലെ ജനങ്ങൾക്കും ആദ്യം മുതൽ അവസാനം വരെ ബിരിയാണി ചലഞ്ചിനായി പ്രയത്നിച്ച സമീക്ഷ പ്രവർത്തകരോടും മറ്റു സന്നദ്ധ പ്രവർത്തകരോടും ബ്രാഞ്ച് പ്രസിഡന്റ് എബ്രഹാം കുര്യൻ, സെക്രട്ടറി ശ്രീജിത്ത് ഗംഗാധര പണിക്കർ എന്നിവർ നന്ദി അറിയിച്ചു.

sameeksha-biriyani-challenge-3
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com