ADVERTISEMENT

ലണ്ടൻ ∙ മൂന്നു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഉപരിപഠനത്തിനായ് പോകുന്ന ഫാ. രാജേഷ് മേച്ചിറാകത്തിനു ഡബ്ലിൻ സിറോ മലബാർ സമൂഹം സമുചിത യാത്രയയപ്പ് നൽകി. അയർലൻഡ് സിറോ മലബാർ നാഷനൽ കോഓർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ്  പാടത്തിപറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ ഡബ്ലിൻ സോണൽ കോർഡിനേഷൻ കമ്മറ്റിയുടെയും കുർബാന സെന്റർ കമ്മറ്റികളുടേയും സംയുക്ത മീറ്റിങ്ങിൽ ഡബ്ലിൻ സോണൽ കമ്മറ്റിയുടെ ഉപഹാരങ്ങൾ ട്രസ്റ്റിമാരായ സീജോ കാച്ചപ്പള്ളി, ബെന്നി ജോൺ, സുരേഷ് ജോസഫ് എന്നിവർ സമ്മാനിച്ചു.

farewell-rev-rajesh-2

അച്ചന്റെ സേവനങ്ങളെ പ്രത്യേകിച്ച് കുട്ടികളുടെയും യുവജനങ്ങളുടേയും ഇടയിൽ ചെയ്ത പ്രവർത്തനങ്ങളെ നന്ദിയോടെ സ്‌മരിച്ച ഫാ. ക്ലമൻ്റ്, അച്ചന്റെ തുടർപ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. അയർലൻഡ് കാറ്റിക്കിസം ഡയറക്ടർ ഫാ. റോയ് വട്ടക്കാട്ട് വിവിധ ഡിപ്പാർട്ട്മെന്റ് / ഭക്തസംഘടനാ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. വിവിധ ഭക്തസംഘടനകളും അച്ചന്റെ ചുമതലയിൽ ഉണ്ടായിരുന്ന ബ്രേ, ബ്ലാക്ക്റോക്ക്, താല കുർബാന സെന്ററുകളും, മറ്റ് കുർബാന സെന്ററുകളും പ്രത്യേകമായി യാത്രയയപ്പ് നൽകിയിരുന്നു. 

അയർലൻഡ് SMYM ഡയറക്ടറായിരുന്ന ഫാ. രാജേഷ് യുവജനങ്ങളെ സഭയുടെയും സമൂഹത്തിന്റെയും മുൻനിരയിലേയ്ക്ക് എത്തിക്കുവാൻ നിരവധിയായ പ്രവർത്തനങ്ങളാണ് നടത്തിയത്. കുട്ടികളെ അൾത്താര ശുശ്രൂഷികളായി പരിശീലിപ്പിക്കുന്നതിലും, സഭയുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലും നിർണായക സംഭാവനകൾ നൽകി.

തലശേരി അതിരൂപതാ അംഗമായ ഫാ. രാജേഷ് തലശേരി അതിരൂപതാ CML, AKCC എന്നിവയുടെ ഡയറക്ടറായിരുന്നു. സൈക്കോളജിയിലെ ബിരുദാനന്തര ബിരുദത്തിനു ശേഷം എം.ബി.എ., എം.ഫിൽ ബിരുദങ്ങൾ നേടിയ ഫാ. രാജേഷ് ഡബ്ലിൻ യൂണിവേഴ്സിറ്റിയിൽ ഡോക്ടറൽ റിസേർച്ചിനായാണു പോകുന്നത്. അതോടൊപ്പം ഡബ്ലിൻ അതിരൂപതയിലെ ബാലിമൻ ഇടവകയിലും സേവനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com