ADVERTISEMENT

ലണ്ടൻ∙ ശൈത്യകാലത്ത് കോവിഡ് വീണ്ടും വ്യാപകമായി പടർന്നുപിടിക്കാനുള്ള സാധ്യത മുന്നിൽകണ്ട് ബ്രിട്ടനിലെ സ്കൂളുകളിൽ മാസ്ക് നിർബന്ധമാക്കാൻ  സർക്കാർ ആലോചിക്കുന്നു. വിദ്യാഭ്യാസ സെക്രട്ടറി നദീം സഹാവിയാണ്  ഇതുസംബന്ധിച്ച് സൂചന നൽകിയത്. നിലവിൽ ഇംഗ്ലണ്ടിലെ സ്കൂളുകളിൽ മാസ്ക് നിർബന്ധമല്ല. മാസ്ക് ധരിക്കാൻ അധ്യാപകർ കുട്ടികളെ പ്രോൽസാഹിപ്പിക്കുന്നുണ്ടെങ്കിലും നിയമം മൂലം നിർബന്ധമാക്കിയിട്ടില്ല. ഇതു മാറ്റി സ്കൂളുകളിൽ മാസ്ക് ധരിക്കുന്നതു നിർബന്ധമാക്കാനാണ് ആലോചന. 

 

സ്കൂളുകളും യൂണിവേഴ്സിറ്റികളും പൂർണമായും സാധാരണ രീതിയിലുള്ള വിദ്യാഭ്യാസ നടപടികളിലേക്കു കടക്കുകയും മറ്റൊരു തരംഗത്തിനുള്ള സാധ്യത ഏറെയാണെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുകയും ചെയ്യുന്ന സാഹചര്യത്തിലാണു പുതിയ നീക്കം. 

 

12 വയസിനും 15 വയസിനും മധ്യേ പ്രായമുള്ള ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് വാക്സീനും സർക്കാർ ഓഫർ ചെയ്യുന്നുണ്ട്. ഇതിനു പുറമേ മാസ്ക് കൂടി നിർബന്ധമാക്കി വിന്ററിലെ പുതിയൊരു തരംഗത്തിനു തടയിടാമെന്നാണ് കണക്കുകൂട്ടൽ. 

 

കുട്ടികൾക്ക് കോവിഡ് പോസറ്റീവായാൽ പത്തുദിവസത്തെ ഐസോലേഷൻ നിർബന്ധമാണ്. എന്നാൽ ഇവരുമായി സമ്പർക്കം പുലർത്തിയിട്ടുള്ള സഹപാഠികൾ, കൂട്ടുകാർ, അധ്യാപകർ, സഹോദരങ്ങൾ, മാതാപിതാക്കൾ എന്നിവർ രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ക്വാറന്റീനിൽ പോകേണ്ടതില്ല.  

English Summary:The mask may be mandatory again in schools in England

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com