ADVERTISEMENT

കൊളോണ്‍ ∙ ജര്‍മനിയിലെ ആദ്യകാല മലയാളിയും കൊളോണ്‍ മലയാളി സമൂഹത്തിലെ നിറസാന്നിദ്ധ്യവുമായിരുന്ന കുറവിലങ്ങാട് സ്വദേശി മാത്യു പാറ്റാനി (അപ്പച്ചന്‍ 77) അന്തരിച്ചു. സംസ്കാരം പിന്നീട്.

ഭാര്യ ത്രേസ്യാമ്മ മാത്യു (കുഞ്ഞമ്മ) മണിമല, കടയനിക്കാട് നേര്യംപറമ്പില്‍ കുടുംബാംഗം. മക്കള്‍: റോബി, ജോ. ലെവര്‍കുസനിലെ ബയര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ജോലിയില്‍ നിന്നും വിരമിച്ച മാത്യു വിമശ്രമ ജീവിതത്തിലായിരുന്നു. 

ഇന്ത്യൻ വോളിബോള്‍ ക്ലബ് പ്രസിഡന്റ്, ഹോള്‍വൈഡെ സെന്റ് ചാവറ കുടുംബ യൂണിറ്റ് പ്രസിഡന്റ്, കൊളോണ്‍ കേരള സമാജത്തിന്റെ ആദ്യകാലം മുതലുള്ള അംഗം, മികച്ച സ്പോര്‍ട്സ്് സംഘാടകന്‍, ഗായകന്‍, സാംസ്കാരിക, സാമുദായിക, ജീവകാരുണ്യ പ്രവര്‍ത്തകന്‍ എന്നീ നിലരളിൽ നിറസാന്നിദ്ധ്യമായിരുന്ന മാത്യു പാറ്റാനിയുടെ അപ്രതീക്ഷിത വേര്‍പാട് കൊളോണ്‍ മലയാളികളെ ദുഃഖത്തിലാഴ്ത്തി.

കൊളോണിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു.

സഹോദരങ്ങള്‍: ഡോ.ജോസഫ് പാറ്റാനി (ഡയറക്ടര്‍, മിറ്റേര ഹോസ്പിറ്റല്‍, തെള്ളകം), അവറാച്ചന്‍ പാറ്റാനി കുറവിലങ്ങാട്, വര്‍ക്കി പാറ്റാനി (റിട്ട.പ്രഫ. ദേവഗിരി കോളജ്, കോഴിക്കോട്), സിറിയക് പാറ്റാനി (മലയാള മനോരമ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, സര്‍ക്കുലേഷന്‍ കോട്ടയം), കുട്ടിയമ്മ തോമസ് മേലൂക്കുന്നേല്‍, കാപ്പുംതല, പൊന്നമ്മ ജോസഫ് മേക്കാട്ട്, വാഴക്കുളം ആലുവ.

 

വാർത്ത ∙ ജോസ് കുമ്പിളുവേലില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com