ADVERTISEMENT

ബര്‍ലിന്‍∙കുമ്പിള്‍ ക്രിയേഷന്‍സിന്റെ ഏറ്റവും പുതിയ സംഗീത ആല്‍ബം പ്രവാസിഓണ്‍ലൈനിന്റെ സഹകരണത്തോടെ നിര്‍മ്മിച്ച "തിരിനാളമേ" നവംബര്‍ 19 ന് വെള്ളിയാഴ്ച  കുമ്പിള്‍ ക്രിയേഷന്‍സിന്റെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.

 

ഗാനരചന ജോസ് കുമ്പിളുവേലില്‍, സംഗീതം, റെവ.ഡോ. ജോസഫ് വെള്ളനാൽ ഓസിഡി, ഓര്‍ക്കസ്ട്രേഷന്‍  ബിനു മാതിരമ്പുഴ എന്നിവരും ഗാനം ആലപിച്ചത് പുതുതലമുറയിലെ പ്രശസ്ത ഗായകന്‍ ലിബിന്‍ സ്കറിയയുമാണ്. ഷാന്റി ആന്റണി അങ്കമാലിയാണ് ആല്‍ബം കോ ഓര്‍ഡിനേറ്റ് ചെയ്തത്.

 

തിരിനാളമേ എന്ന ആല്‍ബത്തിലെ ഗാനം ഏതു പ്രോഗ്രാമിനും ഒരു പ്രാർഥനാ ഗീതമായി ആലപിക്കാന്‍ ഉതകുന്ന രീതിയില്‍ ലളിതഗാന രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്. വ്യത്യസ്തരചനയും വേറിട്ട സംഗീതവും അനുപമമായ ആലാപനവും കൊണ്ട് ഏറെ പുതുമ നിറഞ്ഞ ഈ ഗാനം റിലീസ് ചെയ്തപ്പോൾ തന്നെ ആസ്വാദകർ നെഞ്ചിലേറ്റി. ഗാനത്തിന്റെ യു ട്യൂബ് ലിങ്ക് താഴെ.

 

https://youtu.be/gL_h-AUJBDA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com