ADVERTISEMENT

ഹൈഡല്‍ബര്‍ഗ് ∙ കോട്ടയം വാഴൂര്‍ സ്വദേശിയും കഴിഞ്ഞ 43 വര്‍ഷമായി ജര്‍മനിയിലെ ഹൈഡല്‍ബെര്‍ഗില്‍ താമസിക്കുന്നതുമായ ഐസക് കണ്ണന്താനം (കുഞ്ഞുമോന്‍–73) അന്തരിച്ചു. സംസ്കാരം പിന്നീട്. കോട്ടയം വടവാതൂര്‍ ഏറനാട് പുത്തന്‍പറമ്പില്‍ കുടുംബാഗം സാറാമ്മയാണ് ഭാര്യ. മക്കള്‍: ലീന, ലൗലി. മരുമക്കള്‍: ആഹിം, ഷംസുല്‍. കൊച്ചുമക്കള്‍: അഖില്‍, ഫ്രീഡ, ടോം.

 

കേരള കള്‍ച്ചറല്‍ ഫോറം മുന്‍ പ്രസിഡന്റായിരുന്ന ഐസക് ഹൈഡല്‍ബര്‍ഗ് മലയാളി മിക്ക സംഘടനകളിലും മുന്‍നിര ഭാരവാഹിയും സജീവ സാന്നിധ്യവുമായിരുന്നു. ഐസക്കിന്റെ നിര്യാണം ഹൈഡല്‍ബര്‍ഗ് മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്ന് മലയാളി ഡോയ്റ്റ്ഷെ ട്രഫന്‍ (മലയാളി ജര്‍മന്‍ കൂട്ടായ്മ) പ്രസിഡന്റ് ജോസഫ് വെള്ളാപ്പള്ളില്‍ ഐസക്കിനെ അനുസ്മരിച്ചുകൊണ്ട് പറഞ്ഞു. ജര്‍മനിയിലെ മറ്റു സംഘടനാ ഭാരവാഹികളും അനുശോചിച്ചു.

വാർത്ത ∙ ജോസ് കുമ്പിളുവേലില്‍

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com