ADVERTISEMENT

ലണ്ടൻ ∙ യുകെ മലയാളികൾക്ക് അഭിമാനമായി സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയി മാറിയ വൺസ് മീ  എന്ന ഇംഗ്ലീഷ് ആൽബത്തിന്റെ രചയിതാവും, അഭിനേത്രിയും , ഗായികയുമായ ബെഡ്ഫോർഡിലെ ഡെന്ന ആൻ ജോമോനെ തേടി കൂടുതൽ ആംഗീകാരങ്ങൾ എത്തുന്നു . റിലീസ് ആയി മൂന്നാഴ്ച തികയും മുൻപേ ഒരു ലക്ഷം പേർ കണ്ട ഈ വിഡിയോ ആൽബം യു ട്യൂബിന്റെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചതിന് പിന്നാലെയാണ് ബ്രിട്ടനിലെ എം പി മാരും , മന്ത്രിമാരും അടങ്ങുന്ന സംഘം  ഡെന്നയെയും കുടുംബത്തെയും പാർലമെന്റില്‍ സാംസ്‌കാരിക പരിപാടികൾ നടക്കുന്ന ഹാളിൽ വച്ച് ആദരിച്ചത്. 

 

once-me1

എംപിമാരായ ലോർഡ്, വാജിത് ഖാൻ ( ബേൺലി ), മുഹമ്മദ് യാസിൻ ,( ബെഡ്ഫോർഡ്), വിരേന്ദ്ര ശർമ്മ ( സൗത്താൾ ), പാർലമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി സാറാ സുൽത്താന( കവെൻട്രി ), താൻ മഞ്ജീത് സിങ് ദേശി ( സ്ലോ ), നാവേ ന്തു  മിശ്ര ( സ്റ്റോക്ക്‌പോർട് ) ഇമ്രാൻ ഹുസൈൻ  ( ബ്രാഡ്ഫോർഡ് ഈസ്റ്റ് ) , ഖാലീദ് മുഹമ്മദ് ( ഷാഡോ ഫോറിൻ ഓഫീസ് മിനിസ്റ്റർ-ബർമിങ്ങ്ഹാം  )അഫ്സൽ ഖാൻ ( മാഞ്ചസ്റ്റർ ) എന്നിവരാണ്  ഡെന്നായെ  അനുമോദിക്കാൻ എത്തിയത്. കഴിഞ്ഞ ആഴ്ച  ഡെന്നയുടെ  താമസ സ്ഥലമായ ബെഡ്ഫോർഡിലെ എം പി   മുഹമ്മദ് യാസിൻ, ഹൈ ഷെരിഫ് ഓഫ് ബെഡ്‌ഫോർഡ്ഷയർ  എറിക് മെസ്സി, ബെഡ്ഫോർഡ് ഇന്ത്യൻ കമ്മ്യൂണിറ്റി ചെയർമാനുമായ ബൽദേവ് കിൻഡ  എന്നിവർ ചേർന്ന്  അനുമോദിച്ചിരുന്നു. .

ഗായകനും സെവൻ ബീറ്റ്‌സ് സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനും , ആയ ജോമോൻ മാമൂട്ടിലിന്റെയും, ജിൻസി ജോമോന്റേയും മകളാണ് എ ലെവൽ വിദ്യാർഥിനിയായ ഡെന്ന , ഈ ആൽബത്തിന്റെ റിലീസ് ചടങ്ങും വാർത്തകളിൽ ഇടം പിടിച്ചിരുന്നു , മലയാളത്തിന്റെ പ്രിയ ഗായകരായ കെ. എസ്.  ചിത്ര, വേണുഗോപാൽ ,മലയാള സിനിമയിലെ നിരവധി സംവിധായകരുടെയും,നടീ,നടന്മാരുടെയും ഉൾപ്പടെ ഉള്ള നിരവധി പ്രമുഖരുടെ പേജുകളിൽ കൂടിയാണ് റിലീസ് ചെയ്തത്, കൂടാതെ യുകെയിലെ ലേബർ,കൺസേർവേറ്റീവ് പാർട്ടിയിലെ നിരവധി പ്രമുഖർ ആശംസകൾ അർപ്പിക്കാനും എത്തിയിരുന്നു.  ആൽബത്തിന്റെ ലിങ്ക്   https://www.youtube.com/watch?v=VxtLZi3UBYI 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com