ADVERTISEMENT

ബര്‍ലിന്‍ ∙ മലയാളി നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും (ബിഎ)  മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്ട്സ് സിഇഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും ബിഎക്കു വേണ്ടി കോണ്‍സുല്‍ ജനറല്‍ അഹിം ബുര്‍ക്കാട്ടും ആണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനു പുറമേ ജര്‍മന്‍ എംബസിയിലെ സോഷ്യല്‍ ആന്‍ഡ് ലേബര്‍ അഫയേഴ്സ് വകുപ്പിലെ കോണ്‍സുലര്‍ തിമോത്തി ഫെല്‍ഡര്‍ റൗസറ്റ്, തിരുവനന്തപുരത്തെ ജര്‍മന്‍ ഹോണററി കോണ്‍സല്‍ ഡോ.സയദ് ഇബ്രാഹിം, ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജിത് കോളശേരി തുടങ്ങിയവരും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ പങ്കെടുത്തു. 

ജര്‍മനിയിലെ തൊഴില്‍ ഏജന്‍സി ആദ്യമായിട്ടാണ് ഇന്ത്യയില്‍ നിന്ന് നഴ്സുമാരെ ആധികാരികമായി റിക്രൂട്ട് ചെയ്യുന്നത്. 2023 മുതല്‍ നഴ്സുമാരെ കൊണ്ടുവരാനാണ് ജര്‍മനി ലക്ഷ്യമിടുന്നത്. ജര്‍മനിയില്‍ രോഗികളെ പരിചരിക്കുന്നവരുടെ കുറവ് ഒരു അടിസ്ഥാന പ്രശ്നമാണ്, ഇതാവട്ടെ കോവിഡ് കാലത്ത് മാത്രം കൂടുതല്‍ പ്രകടമായി. കേരളവുമായി ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സി ഇപ്പോള്‍ കരാറില്‍ എത്തിയത് മലയാളികളെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമായി. 

നോര്‍ക്കയുടെ തിരഞ്ഞെടുപ്പിന് ശേഷം, ആദ്യത്തെ ബാച്ചിലുള്ള നഴ്സുമാര്‍ 2023 ല്‍ ജര്‍മ്മനിയില്‍ എത്തും. താല്‍പ്പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട്സുമായി ബന്ധപ്പെടുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com